കേരളം

kerala

Wrestlers Protest | 'ഇനി പോരാട്ടം കോടതിയില്‍'...; ബ്രിജ്‌ ഭൂഷണെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതായി ഗുസ്‌തി താരങ്ങള്‍

By

Published : Jun 26, 2023, 10:14 AM IST

അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ മേധാവി ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചതായി ഗുസ്‌തി താരങ്ങൾ. കേസുമായി ബന്ധപ്പെട്ട പോരാട്ടങ്ങള്‍ കോടതിയില്‍ തുടരുമെന്ന് സംയുക്ത പ്രസ്‌താവനയിലൂടെ താരങ്ങള്‍ പറഞ്ഞു.

Wrestlers Protest  Wrestlers end protest against WFI chief  WFI chief brij bhushan  Brij Bhushan Sharan Singh  Sakshee Malikkh  Bajrang Punia  Vinesh Phogat  അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍  ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം  ബ്രിജ്‌ഭൂഷണ്‍  ബജ്‌രംഗ് പുനിയ  സാക്ഷി മാലിക്ക്  വിനേഷ് ഫോഗട്ട്
Wrestlers Protest

ന്യൂഡല്‍ഹി:അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ (WFI) തലവന്‍ ബ്രിജ്‌ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ (Brij Bhushan Sharan Singh) തെരുവിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചെന്ന് ഗുസ്‌തി താരങ്ങള്‍. ഇനിയുള്ള പോരാട്ടം കോടതിയില്‍ തുടരുമെന്നും അവര്‍ അറിയിച്ചു. പ്രതിഷേധങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന സാക്ഷി മാലിക്ക് (Sakshee Malikkh), ബജ്‌രംഗ് പുനിയ (Bajrang Punia), വിനേഷ് ഫോഗട്ട് (Vinesh Phogat) എന്നിവര്‍ സംയുക്ത പ്രസ്‌താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

ലൈംഗിക പീഡനപരാതിയില്‍ ബ്രിജ്‌ഭൂഷണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ അഞ്ച് മാസക്കാലമായി താരങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. 'നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുക തന്നെ ചെയ്യും, പക്ഷെ ഇനി അത് കോടതിക്ക് ഉള്ളില്‍ ആയിരിക്കും' ഗുസ്‌തി താരങ്ങള്‍ അഭിപ്രായപ്പെട്ടു. ബിജെപി എംപി കൂടിയായ ബ്രിജ്‌ഭൂഷണെതിരെ ജൂണ്‍ 15നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന വാഗ്‌ദാനം സര്‍ക്കാര്‍ നിറവേറ്റിയെന്നും താരങ്ങള്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരുമായി താരങ്ങള്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ആയിരുന്നു ബ്രിജ്‌ഭൂഷണെതിരായ കുറ്റപത്രം കഴിയുന്നതിലും വേഗത്തില്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം, ജൂലൈ 11ന് അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷനില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ താരങ്ങളുടെ ശ്രദ്ധ. ഡബ്ല്യു എഫ്‌ ഐ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നിറവേറ്റപ്പെടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളില്‍ നിന്നും ചെറിയ ഒരു ഇടവേള എടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും അറിയിച്ചു.

അതേസമയം, ഏഷ്യന്‍ ഗെയിംസ് (Asian Games) ട്രയല്‍സില്‍ നിന്നും തങ്ങളെ ഒഴിവാക്കാനുള്ള ഐഒഎ അഡ്-ഹോക്ക് പാനലിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്‌തുകൊണ്ടും ഗുസ്‌തി താരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കാനല്ല ആവശ്യപ്പെട്ടത്. തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയമാണ്' എന്നായിരുന്നു ബജ്‌രംഗ് പുനിയ പറഞ്ഞത്.

പോക്‌സോ കേസിന് തെളിവില്ലെന്ന് പൊലീസ്: ബ്രിജ്‌ ഭൂഷണ്‍ സിങ്ങിനെതിരായ കുറ്റപത്രം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജൂണ്‍ 15ന് ആയിരുന്നു ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 500-ല്‍ അധികം പേജുകളുള്ള കുറ്റപത്രമായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയത്. ഐപിസി സെക്ഷൻ 354 (സ്‌ത്രീയെ പ്രകോപിപ്പിക്കുക എന്ന ഉദ്ധേശത്തേടെ നടത്തുന്ന ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 354ഡി (പിന്തുടരല്‍), 506 (ഭീഷണിപ്പെടുത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്‌തവ കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സാഹചര്യ തെളിവുകളുടെ അഭാവം ഉള്ളതുകൊണ്ട് ബ്രിജ്‌ ഭൂഷണെതിരായ പോക്‌സോ കേസ് ഒഴിവാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം തങ്ങള്‍ക്ക് ലഭിച്ച ശേഷമാകും വിഷയത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പോകുക എന്ന് നേരത്തെ സാക്ഷി മാലിക്കും വ്യക്തമാക്കിയിരുന്നതാണ്.

Also Read:Wrestlers Protest | സാക്ഷി മാലിക് കോണ്‍ഗ്രസിന്‍റെ കയ്യിലെ കളിപ്പാവ, എല്ലാം എല്ലാവര്‍ക്കും മനസിലാകുന്നുണ്ട് : ബബിത ഫോഗട്ട്

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ