കേരളം

kerala

WATCH: സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോയുടെ അഴിഞ്ഞാട്ടം; അടിച്ച് കൂട്ടിയത് നാല് ഗോളുകള്‍

By

Published : Feb 10, 2023, 12:16 PM IST

ക്ലബ് കരിയറില്‍ 500 ഗോളുകളെന്ന നിര്‍ണായക നാഴികകല്ല് പിന്നിട്ട് അല്‍ നസ്‌ര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ വെഹ്ദയ്‌ക്കെതിരായ മത്സരത്തിലെ ഗോളടിയോടെയാണ് താരം നിര്‍ണായക നേട്ടം സ്വന്തമാക്കിയത്.

Cristiano Ronaldo Scores four Times For Al Nassr  Cristiano Ronaldo  Al Nassr  Cristiano Ronaldo Club goals  Saudi pro league  al nassr vs al wehda  al nassr vs al wehda highlights  ക്രിസ്റ്റ്യാനോ റൊണാൾഡോ  ക്രിസ്റ്റ്യാനോ റൊണാൾഡോ അല്‍ നസ്‌ര്‍ ഗോള്‍  അല്‍ നസ്‌ര്‍  ക്രിസ്റ്റ്യനോ ക്ലബ് ഗോളുകള്‍
സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോയുടെ അഴിഞ്ഞാട്ടം; അടിച്ച് കൂട്ടിയത് നാല് ഗോളുകള്‍

ദോഹ: സൗദി ക്ലബ് അല്‍ നസ്‌റിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോള്‍ വേട്ട. സൗദി പ്രൊ ലീഗിൽ അൽ വെഹ്ദയ്‌ക്കെതിരായ മത്സരത്തില്‍ നാല് ഗോളുകളാണ് ക്രിസ്റ്റ്യാനോ അടിച്ച് കൂട്ടിയത്. സൗദിയിൽ 38കാരനായ താരത്തിന്‍റെ ആദ്യ ഹാട്രിക്കാണിത്.

താരത്തിന്‍റെ കരുത്തില്‍ അൽവെഹ്ദയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പ്പിക്കാനും അല്‍ നാസ്‌റിന് കഴിഞ്ഞു. മത്സരത്തിന്‍റെ 21ാം മിനിട്ടില്‍ ഇടങ്കാല്‍ ഗോളിലൂടെയാണ് ക്രിസ്റ്റ്യാനോ തുടങ്ങിയത്. ആദ്യ പകുതി അവസാനിപ്പിക്കും മുമ്പ് താരം വീണ്ടും ലക്ഷ്യം കണ്ടു.

40ാം മിനിട്ടില്‍ തന്‍റെ വലങ്കാലുകൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ വല ചലിപ്പിച്ചത്. രണ്ടാം പകുതിയിലെ 53ാം മിനിട്ടില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ മൂന്നാം ഗോളിന്‍റെ പിറവി. റോണോയുടെ കരിയറിലെ 61-ാം ഹാട്രിക്കാണിത്. തുടര്‍ന്ന് 61ാം മിനിട്ടിലാണ് താരം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

അൽ വെഹ്ദയ്‌ക്കെതിരായ ഗോള്‍ വേട്ടയോടെ ക്ലബ് കരിയറില്‍ 500 ഗോളുകളെന്ന നിര്‍ണായ നാഴികകല്ല് പിന്നിടാനും സൂപ്പര്‍ താരത്തിന് കഴിഞ്ഞു. അൽ വെഹ്ദയ്ക്കെതിരായ ആദ്യ ഗോൾ ക്രിസ്റ്റാനോയുടെ 500ാം ഗോളായിരുന്നു. തുടര്‍ന്നും ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടതോടെ നിലവില്‍ 503 ഗോളുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.

അഞ്ച് വ്യത്യസ്ത ലീഗുകളില്‍ അഞ്ച് ടീമുകള്‍ക്കായാണ് ക്രിസ്റ്റാനോ ഇത്രയും ഗോളുകളടിച്ച് കൂട്ടിയത്. സ്‌പാനിഷ്‌ ലാ ലിഗ ക്ലബ് റയല്‍ മാഡ്രിഡിനായാണ് റോണോ ഏറ്റവും കൂടുതല്‍ ഗോളടിച്ചിട്ടുള്ളത്. 311 ഗോളുകളാണ് താരം റയലിനായി നേടിയത്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 103 ഗോളുകളും റോണോ അടിച്ചിട്ടുണ്ട്.

ഇറ്റാലിയൻ സീരി എ ക്ലബ് യുവന്‍റസിനായുള്ള 81 ഗോളും പോർച്ചുഗൽ ലീഗിൽ സ്പോർട്ടിങ്‌ ലിസ്ബണിനായുള്ള മൂന്നുഗോളുകളും താരത്തിന്‍റെ പട്ടികയിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അല്‍ ഫത്ത്‌ഹിനെതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യനോ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായുള്ള ആദ്യ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം.

മത്സരത്തില്‍ തോല്‍വിയേക്ക് നീങ്ങിയിരുന്ന അല്‍ നസ്‌റിനെ കരകയറ്റിയ ഗോളായിരുന്നുവിത്. സൂപ്പര്‍ താരത്തിന്‍റെ ഗോള്‍ വന്നതോടെ അല്‍ ഫത്ത്‌ഹിനെതിരെ 2-2ന് സമനില പിടിക്കാന്‍ അല്‍ നസ്‌റിന് കഴിഞ്ഞു. ഇതിന് മുന്നെ അല്‍ നസ്‌റിനായി രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോഴും ക്രിസ്റ്റ്യാനോയ്‌ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നുന്നില്ല.

അതേസമയം അൽ വെഹ്ദയ്‌ക്കെതിരായ വിജയത്തോടെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താനും അല്‍ നസ്‌റിന് കഴിഞ്ഞു. 16 മത്സരങ്ങളില്‍ നിന്നും 11 വിജയവും നാല് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 37 പോയിന്‍റാണ് സംഘത്തിനുള്ളത്. 17 മത്സരങ്ങളില്‍ നിന്നും 37 പോയിന്‍റുള്ള അല്‍ ശബാബാണ് രണ്ടാം സ്ഥാനത്ത്.

പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷമാണ് ക്രിസ്റ്റ്യാനോ അല്‍ നസ്‌റിലെത്തുന്നത്. അല്‍ നസ്‌റിനായുള്ള തന്‍റെ നാലാം മത്സരത്തിനായിരുന്നു ക്രിസ്റ്റ്യാനോ അൽ വെഹ്ദയ്ക്കെെതിരെ ഇറങ്ങിയത്.

ALSO READ:സന്തോഷ്‌ ട്രോഫി ഇനി ഗള്‍ഫ് മണ്ണിലേക്ക് ; സെമി ഫൈനലും ഫൈനലും സൗദി അറേബ്യയിൽ

ABOUT THE AUTHOR

...view details