കേരളം

kerala

ഇന്തോനേഷ്യൻ ഓപ്പൺ: അക്‌സല്‍സണും തായ് സു യിങ്ങും ജേതാക്കള്‍

By

Published : Jun 20, 2022, 10:12 AM IST

പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ സാവു ജുന്‍ പെങിനെയാണ് അക്‌സല്‍സണ്‍ തോല്‍പ്പിച്ചത്.

Viktor Axelsen and Tai Tzu Ying claims Indonesia Open Title  Viktor Axelsen  Tai Tzu Ying  ഇന്തോനേഷ്യൻ ഓപ്പൺ  വിക്‌ടര്‍ അക്‌സല്‍സണ്‍  തായ് സു യിങ്
ഇന്തോനേഷ്യൻ ഓപ്പൺ: അക്‌സല്‍സണും തായ് സു യിങ്ങും ജേതാക്കള്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യൻ ഓപ്പൺ ടെന്നീസ് കിരീടം നിലനിര്‍ത്തി ഡെന്‍മാര്‍ക്കിന്‍റെ ലോക ഒന്നാം നമ്പര്‍ താരം വിക്‌ടര്‍ അക്‌സല്‍സണ്‍. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ സാവു ജുന്‍ പെങിനെയാണ് അക്‌സല്‍സണ്‍ തോല്‍പ്പിച്ചത്.

ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് അക്‌സല്‍സണ്‍ മത്സരം പിടിച്ചത്. സ്‌കോര്‍: 21-9, 21-10. ഒരാഴ്‌ച മുമ്പ് ഇന്തോനീഷ്യ മാസ്‌റ്റേഴ്‌സിലും അക്‌സല്‍സണ്‍ കിരീടം ഉയര്‍ത്തിയിരുന്നു.

അതേസമയം വനിതാ സിംഗിൾസ് കിരീടം തായ്‌വാന്‍റെ തായ് സു യിങ്‌ സ്വന്തമാക്കി. ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യനായ ചൈനയുടെ വാങ് സി യിയെയാണ് തായ്‌വാന്‍ താരം തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് തായ് സു യിങ്ങിന്‍റെ വിജയം.

കനത്ത പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് കൈവിട്ടതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ പിടിച്ചാണ് തായ് സു യിങ് വിജയം ഉറപ്പിച്ചത്. സ്‌കോര്‍: 21-23, 21-6, 21-15.

ABOUT THE AUTHOR

...view details