കേരളം

kerala

എമിറേറ്റ്‌സില്‍ ലെന്‍സിനെ വീഴ്‌ത്തി, ആഴ്‌സണലിന്‍റെ 'ആറാട്ട്'; ഗ്രൂപ്പ് ചാമ്പ്യന്മാരായി പീരങ്കിപ്പട

By ETV Bharat Kerala Team

Published : Nov 30, 2023, 8:54 AM IST

Arsenal vs Lens Match Result: ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ് ലെന്‍സിനെതിരെ വമ്പന്‍ ജയവുമായി ആഴ്‌സണല്‍.

UEFA Champions League  Arsenal vs Lens  Arsenal vs Lens Match Result  Kai Havertz Gabriel Jesus Gabriel Martinelli  Champions League Group B Points Table  യുവേഫ ചാമ്പ്യന്‍സ് ലീഗ്  ആഴ്‌സണല്‍ ലെന്‍സ്  ചാമ്പ്യന്‍സ് ലീഗ് പോയിന്‍റ് പട്ടിക  ആഴ്‌സണല്‍ ഗോളുകള്‍  ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗ്
Arsenal vs Lens Match Result

ലണ്ടന്‍ :യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League) വമ്പന്‍ ജയവുമായി ഇംഗ്ലീഷ് കരുത്തരായ ആഴ്‌സണല്‍ (Arsenal). എമിറേറ്റ്‌സില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് ലെന്‍സിനെ (Lens) എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് പീരങ്കിപ്പട തകര്‍ത്തത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ നോക്ക്‌ ഔട്ട് ഉറപ്പിക്കാനും ആഴ്‌സണലിനായി.

4-3-3 ശൈലിയിലാണ് സ്വന്തം തട്ടകത്തില്‍ ആഴ്‌സണല്‍ ലെന്‍സിനെ നേരിടാന്‍ ഇറങ്ങിയത്. 15 മിനിറ്റ് പിന്നിടുന്നതിന് മുന്‍പ് തന്നെ പീരങ്കിപ്പട ഗോള്‍വേട്ടയും മത്സരത്തില്‍ തുടങ്ങി. മത്സരത്തിന്‍റെ 13-ാം മിനിറ്റിലായിരുന്നു ആതിഥേയരുടെ ആദ്യ ഗോള്‍ പിറന്നത്.

മധ്യനിര താരം കായ് ഹാവെര്‍ട്‌സായിരുന്നു (Kai Havertz) ആദ്യ ഗോളിന്‍റെ ഉടമ. ഗബ്രിയേല്‍ ജീസസിന്‍റെ (Gabriel Jesus) അസിസ്റ്റില്‍ നിന്നായിരുന്നു ഹാവെര്‍ട്‌സ് ഗോള്‍ നേടിയത്. 21-ാം മിനിറ്റില്‍ ആഴ്‌സണലിന്‍റെ രണ്ടാം ഗോളും പിറന്നു.

ആദ്യ ഗോളിന് അസിസ്റ്റ് നല്‍കിയ ഗബ്രിയേല്‍ ജീസസിന്‍റെ വകയായിരുന്നു രണ്ടാത്തെ ഗോള്‍. ബുകായ സാക ആയിരുന്നു പീരങ്കിപ്പടയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. അധികം വൈകാതെ മൂന്നാം ഗോളും ആഴ്‌സണല്‍ ലെന്‍സിന്‍റെ വലയിലെത്തിച്ചു.

ബുകായോ സാക്കയിലൂടെ ആയിരുന്നു ആതിഥേയര്‍ ലീഡ് ഉയര്‍ത്തിയത്. 27-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും (Gabriel Martinelli) ഗോളടി മേളത്തിനൊപ്പം ചേര്‍ന്നു. മറുവശത്ത് തിരിച്ചടിക്കാനുള്ള ലെന്‍സിന്‍റെ ശ്രമങ്ങളെല്ലാം കൃത്യമായി ലക്ഷ്യം കാണാതെ പോകുകയായിരുന്നു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍ടിന്‍ ഒഡേഗാര്‍ഡും (Martin Odegaard) ആഴ്‌സണലിനായി ഗോള്‍ നേടി. ഇതോടെ, ആദ്യ പകുതിയില്‍ മാത്രം ലെന്‍സിന്‍റെ വലയിലേക്ക് എത്തിയത് അഞ്ച് ഗോളുകള്‍.

നാല് മാറ്റങ്ങളുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ലെന്‍സ് പ്രതിരോധം കടുപ്പിച്ചു. മികച്ച അവസരങ്ങള്‍ മത്സരത്തിന്‍റെ സെക്കന്‍ഡ് ഹാഫില്‍ സൃഷ്‌ടിക്കാന്‍ ഇരു ടീമിനും സാധിച്ചിരുന്നില്ല. എന്നാല്‍, 84-ാം മിനിറ്റില്‍ ആഴ്‌സണലിന് അനുകൂലമായി മത്സരത്തില്‍ പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ജോര്‍ജിഞ്ഞോ കൃത്യമായി പന്ത് വലയിലെത്തിച്ചതോടെ ആഴ്‌സണലിന്‍റെ ഗോള്‍ വേട്ടയും പൂര്‍ത്തിയായി.

ലീഗില്‍ ആഴ്‌സണലിന്‍റെ നാലാം ജയമാണിത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ 12 പോയിന്‍റാണ് പീരങ്കിപ്പടയ്‌ക്കുള്ളത് (Champions League Group B Points Table). നോക്ക് ഔട്ട് ഉറപ്പിച്ച ആഴ്‌സണലിന് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഡച്ച് ക്ലബ് പിഎസ്‌വിയാണ് എതിരാളികള്‍.

Also Read :നാപ്പോളിയേയും 'പഞ്ച'റാക്കി റയല്‍ മാഡ്രിഡ്; ചാമ്പ്യന്‍സ് ലീഗില്‍ സ്‌പാനിഷ് വമ്പന്മാരുടെ കുതിപ്പ്

ABOUT THE AUTHOR

...view details