കേരളം

kerala

ടോക്കിയോ ഒളിമ്പിക്സ്: ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രണം

By

Published : Jul 21, 2021, 10:57 PM IST

നിര്‍ണായക ഘട്ടത്തില്‍ കായിക താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഇക്കാരണത്താലാണ് ചടങ്ങിൽ താരങ്ങളുടെ എണ്ണം കുറച്ചതെന്നും ഐഒഎയുമായി അടുത്ത വ്യത്തങ്ങള്‍ പ്രതികരിച്ചു.

Tokyo Olympics  Indian Olympic Association  Opening Ceremony  ടോക്കിയോ ഒളിമ്പിക്സ്  ടോക്കിയോ  ഒളിമ്പിക്സ്  ഐഒഎ  ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ
ടോക്കിയോ ഒളിമ്പിക്സ്: ഉദ്ഘാടന ചടങ്ങിൽ കായിക താരങ്ങള്‍ക്ക് നിയന്ത്രണമെന്ന് ഐഒഎ

ന്യൂഡല്‍ഹി: കൊവിഡിന്‍റെ അപകടസാധ്യത ലഘൂകരിക്കുന്നതിനായി ടോക്കിയോ ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിൽ കായിക താരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ). നിര്‍ണായക ഘട്ടത്തില്‍ കായിക താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഇക്കാരണത്താലാണ് ചടങ്ങിൽ താരങ്ങളുടെ എണ്ണം കുറച്ചതെന്നും ഐഒഎയുമായി അടുത്ത വ്യത്തങ്ങള്‍ പ്രതികരിച്ചു.

ബോക്സര്‍ മേരി കോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങുമാവും ടോക്കിയോയില്‍ ഇന്ത്യയുടെ പതാക വാഹകരാവുകയെന്ന് ഒളിമ്പിക് അസോസിയേഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്‌റങ് പുനിയയാവും രാജ്യത്തിന്‍റെ പതാകയേന്തുക. 18 കായിക വിഭാഗങ്ങളിലായി 127 അത്‌ലറ്റുകളാണ് ഇക്കുറി ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

also read:പെഗാസസ്: സ്വതന്ത്ര അന്വേഷണം വേണമെന്ന് സച്ചിന്‍ പൈലറ്റ്

ഇന്ത്യ ഒളിമ്പിക്സിനയക്കുന്ന ഏറ്റവും വലിയ സംഘം കൂടിയാണിത്. ജൂലൈ 23 മുതല്‍ക്ക് ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഒളിമ്പിക്സ് നടക്കുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.

ABOUT THE AUTHOR

...view details