കേരളം

kerala

Australian Open: 21-ാം ഗ്രാൻഡ് സ്ലാമിലേക്ക് നദാൽ; മാറ്റിയോ ബെരറ്റിനിയെ തകർത്ത് ഫൈനലിൽ

By

Published : Jan 28, 2022, 1:49 PM IST

ഒന്നിനെതിരെ നാല് ഗെയിമുകൾക്കായിരുന്നു നദാലിന്‍റെ വിജയം

Australian Open 2022  Rafael Nadal beats Matteo Berrettini  Rafael Nadal to reach Australian Open final  മാറ്റിയോ ബെരറ്റിനിയെ തകർത്ത് നദാൽ ഫൈനലിൽ  Australian Open mens singles final  Australian Open results  ഓസ്ട്രേലിയൻ ഓപ്പണ്‍  ഓസ്ട്രേലിയൻ ഓപ്പണിൽ റാഫേൽ നദാൽ ഫൈനലിൽ
Australian Open: 21-ാം ഗ്രാൻഡ് സ്ലാമിലേക്കടുത്ത് നദാൽ; മാറ്റിയോ ബെരറ്റിനിയെ തകർത്ത് ഫൈനലിൽ

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ സൂപ്പർ താരം റാഫേൽ നദാല്‍ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് നദാൽ തകർത്തത്. സ്കോർ: 6–3, 6–2, 3–6, 6–3. സ്റ്റെഫാനോസ് സിറ്റ്‌സിപാസ്- ഡാനില്‍ മെദ്വെദേവ് മത്സരത്തിലെ വിജയിയെ നദാൽ ഫൈനലിൽ നേരിടും.

ഓസ്ട്രേലിയൻ ഓപ്പണിൽ നദാലിന്‍റെ ആറാമത്തെ ഫൈനലാണിത്. കരിയറിലെ 29-ാം ഗ്രാൻഡ് സ്ലാം ഫൈനലും. ഫൈനലിൽ വിജയിക്കാനായാൽ 21 ഗ്രാൻഡ് സ്ലാം കിരീടം എന്ന അപൂർവനേട്ടം നദാലിന് സ്വന്തമാക്കാം. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പം 20 ഗ്രാൻഡ് സ്ലാം കിരീടവുമായി തുല്യതയിലാണ് നദാൽ ഇപ്പോൾ.

ALSO READ:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡാനിയേല കോളിൻസ് ഫൈനലില്‍; എതിരാളി ബാര്‍ട്ടി

സെമിയിൽ എതിരാളിയെ തീർത്തും നിഷ്‌പ്രഭമാക്കുന്ന രീതിയിലായിരുന്ന നദാലിന്‍റെ പ്രകടനം. ആദ്യ രണ്ട് ഗെയിമുകളും അനായാസം തന്നെ താരം സ്വന്തമാക്കി. എന്നാൽ മൂന്നാം ഗെയിം അട്ടിമറി പ്രകടനത്തിലൂടെ ബെരറ്റിനി സ്വന്തമാക്കിയെങ്കിലും നാലാം ഗെയിമിൽ നദാൽ ശക്തമായി തിരിച്ചെത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു.

ABOUT THE AUTHOR

...view details