കേരളം

kerala

ഖത്തര്‍ ലോകകപ്പ്: അർജൻ്റീന ടീമിൻ്റെ ആദ്യ സംഘം ദോഹയിലെത്തി

By

Published : Nov 9, 2022, 9:38 AM IST

Updated : Nov 9, 2022, 11:01 AM IST

ഗോൾകീപ്പറായ ഫ്രാങ്കോ അർമാനിയാണ് കളിക്കാരെ പ്രതിനിധീകരിച്ച് എത്തിയത്. നവംബർ 14 ന് ശേഷമായിരിക്കും മറ്റ് ടീം അംഗങ്ങൾ ഖത്തറിലേക്ക് എത്തിച്ചേരുക.

qatar world cup 2022  Argentina foot ball team  Argentina foot ball team arrived in Doha  FIFA world cup 2022  ലയണൽ സ്‌കലോനി  Lionel Scaloni  ഫ്രാങ്കോ അർമാനി  Franco Armani  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022
ഖത്തര്‍ ലോകകപ്പ്: അർജൻ്റീന ടീമിൻ്റെ ആദ്യ സംഘം ദോഹയിലെത്തി

ദോഹ: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനായി അർജൻ്റീന ടീമിൻ്റെ ആദ്യ സംഘം ദോഹയിലെത്തി. എഎഫ്‌എ പ്രസിഡന്‍റ് ക്ലോഡിയോ ടാപ്പിയ ടീം മാനേജർ ലയണൽ സ്‌കലോനി എന്നിവരുടെ നേതൃത്വത്തിലുള്ള അറുപതോളം പേരാണ് വിമാനമിറങ്ങിയത്. "വെൽക്കം ചാമ്പ്യൻസ് ഓഫ് അമേരിക്ക" എന്ന സന്ദേശത്തോടെയാണ് ടീമിനെ സ്വീകരിച്ചത്.

ഖത്തര്‍ ലോകകപ്പ്: അർജൻ്റീന ടീമിൻ്റെ ആദ്യ സംഘം ദോഹയിലെത്തി

കോച്ചിങ്‌ സ്റ്റാഫ്, മെഡിക്കൽ സ്റ്റാഫ്, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാർ, സെക്യൂരിറ്റി, പ്രോപ്‌സ്, പാചകക്കാർ, എന്നിവരാണ് സംഘത്തിലുള്ളത്. ഗോൾകീപ്പറായ ഫ്രാങ്കോ അർമാനിയാണ് കളിക്കാരെ പ്രതിനിധീകരിച്ച് എത്തിയത്. തെക്കെ അമേരിക്കൻ സംഘത്തിന് താമസിക്കാൻ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പ്: അർജൻ്റീന ടീമിൻ്റെ ആദ്യ സംഘം ദോഹയിലെത്തി

നവംബർ 14 ന് ശേഷമായിരിക്കും മറ്റ് ടീം അംഗങ്ങൾ ഖത്തറിലേക്ക് എത്തിച്ചേരുക. അന്നായിരിക്കും കോച്ച് ലിയോണൽ സ്കലോനി വേൾഡ് കപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കുക. ജിയോവനി ലോ സെൽസോ, പൗലോ ഡിബാലെ എന്നിവരുടെ പരിക്കാണ് നിലവിൽ ടീമിനെ കുഴപ്പിക്കുന്നത്. നവംബർ 22 ന് സൗദി അറേബ്യക്കെതിരെയാണ് അർജൻ്റീനയുടെ ആദ്യ മത്സരം.

ഖത്തര്‍ ലോകകപ്പ്: അർജൻ്റീന ടീമിൻ്റെ ആദ്യ സംഘം ദോഹയിലെത്തി

also read:'അക്രമകാരികൾ കടക്ക് പുറത്ത്'; ആറായിരത്തോളം അർജന്‍റീന ആരാധകർക്ക് ഖത്തർ ലോകകപ്പിൽ വിലക്ക്

Last Updated : Nov 9, 2022, 11:01 AM IST

ABOUT THE AUTHOR

...view details