കേരളം

kerala

റൊണാൾഡോ അതിശയിപ്പിക്കുന്ന കളിക്കാരൻ, പക്ഷേ സ്വന്തമാക്കാനാഗ്രഹം മറ്റൊരു താരത്തെ; നിലപാട് വ്യക്‌തമാക്കി പിഎസ്‌ജി

By

Published : Dec 7, 2022, 10:45 PM IST

മെസി, നെയ്‌മർ, എംബാപെ എന്നീ സൂപ്പർ താരങ്ങളുള്ളപ്പോൾ റൊണാൾഡോയെ ടീമിലെത്തിക്കുന്നത് പ്രയാസകരമാണെന്ന് പിഎസ്‌ജി

ക്രിസ്റ്റ്യാനോ റൊണാൾഡോ  റൊണാൾഡോ  നിലപാട് വ്യക്‌തമാക്കി പിഎസ്‌ജി  പിഎസ്‌ജി  ഫ്രഞ്ച് ക്ലബ് പിഎസ്‌ജി  PSG  Ronaldo  Cristiano Ronaldo  Cristiano Ronaldo Feature  Cristiano Ronaldo to PSG  നാസർ അൽ ഖിലെയ്‌ഫി  Nasser Al Khelaifi about Ronaldo  PSG interested in signing Jude Bellingham  Jude Bellingham  PSG not interested to signing Cristiano Ronaldo  PSG interested to Jude Bellingham
റൊണാൾഡോയെ സ്വന്തമാക്കാനില്ലെന്ന് പിഎസ്‌ജി

പാരിസ്: മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഏത് ക്ലബിലേക്ക് ചേക്കേറും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോൾ ആരാധകർ. ഇടയ്‌ക്ക് താരം സൗദി അറേബ്യൻ ക്ലബായ അൽ നാസറുമായി കരാറിലേർപ്പെടുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരിന്നു. പിന്നാലെ റൊണാൾഡോയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി താൽപര്യം പ്രകടിപ്പിക്കുന്നു എന്ന താരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അക്കാര്യത്തിൽ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് പിഎസ്‌ജി.

'അദ്ദേഹം അതിശയിപ്പിക്കുന്ന അത്‌ഭുതപ്പെടുത്തുന്ന ഒരു കളിക്കാരനാണ്. എന്നാൽ മെസി, നെയ്‌മർ, എംബാപെ എന്നീ സൂപ്പർ താരങ്ങളുള്ളപ്പോൾ റൊണാൾഡോയെ ടീമിലെത്തിക്കാൻ സാധിക്കില്ല. അത് വളരെ ശ്രമകരമായ ഒന്നാണ്. ഞാൻ റൊണാൾഡോയ്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പിഎസ്‌ജി ക്ലബ് പ്രസിഡന്‍റ് നാസർ അൽ ഖിലെയ്‌ഫി പറഞ്ഞു.

അതേസമയം ലോകകപ്പിൽ ഇംഗ്ലണ്ടിനായി തകർപ്പൻ പ്രകടനം നടത്തുന്ന ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ 19കാരനായ ജൂഡ് ബെല്ലിംഗ്‌ഹാമിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്നും ഖിലെയ്‌ഫി വ്യക്‌തമാക്കി. 'എന്തൊരു മികച്ച താരമാണ് ജൂഡ്. അദ്ദേഹത്തെപ്പോലൊരു താരത്തെ ലഭിച്ചതിൽ ഇംഗ്ലണ്ട് വളരെ ഭാഗ്യവാൻമാരാണ്. ടൂർണമെന്‍റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ് ജൂഡ് ബെല്ലിംഗ്‌ഹാം'.

'അത്ഭുതം, നിങ്ങൾ അവന്‍റെ ആദ്യ ലോകകപ്പാണ് കാണുന്നത്. എന്ത് ശാന്തതയോടെയും ആത്മവിശ്വാസത്തോടെയുമാണ് അവൻ കളിക്കുന്നത്. എല്ലാവർക്കും അവനെ വേണം. ഞാനും അത് മറയ്‌ക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അവൻ കളിക്കുന്ന ക്ലബിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അതിനാൽ ജൂഡിനോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ ആദ്യം ക്ലബുമായാകും സംസാരിക്കുക. നാസർ അൽ ഖിലെയ്‌ഫി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details