കേരളം

kerala

La Liga Almeria vs Real Madrid ആദ്യം പിന്നിലായി, പിന്നെ തിരിച്ചടിച്ചത് മൂന്നെണ്ണം; ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് രണ്ടാം ജയം

By

Published : Aug 20, 2023, 11:03 AM IST

Real Madrid Second Victory In La Liga : ലാ ലിഗയിലെ രണ്ടാം മത്സരത്തില്‍ അല്‍മേരിയയെ റയല്‍ മാഡ്രിഡ് തകര്‍ത്തു. സീസണില്‍ റയലിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയം. ജൂഡ് ബെല്ലിങ്‌ഹാം, വിനിഷ്യസ് ജൂനിയര്‍ എന്നിവര്‍ ഗോള്‍ നേടി.

La Liga  La Liga Almeria vs Real Madrid  Real Madrid  Almeria  Almeria vs Real Madrid  Almeria vs Real Madrid Match Result  Jude Bellingham  Sergio Arribas Goal Against Real Madrid  Vinicius Jr Goal Against Almeria  Vinicius Jr
La Liga

മാഡ്രിഡ്:ലാ ലിഗയിലെ (La Liga) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം പിടിച്ച് സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് (Real Madrid). യുവതാരം ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ (Jude Bellingham) ഇരട്ടഗോള്‍ മികവില്‍ അല്‍മേരിയയെ (Almeria) 3-1 എന്ന സ്‌കോറിനാണ് റയല്‍ തകര്‍ത്തത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മത്സരത്തിലേക്ക് റയലിന്‍റെ തിരിച്ചുവരവ്.

നിലവില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ അല്‍മേരിയക്ക് മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ റയല്‍ മാഡ്രിഡിനെ ഞെട്ടിക്കാന്‍ സാധിച്ചിരുന്നു. മൂന്നാം മിനിട്ടില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ അല്‍മേരിയ ലീഡ് പിടിച്ചു. സെര്‍ജിയോ അരിബാസിന്‍റെ (Sergio Arribas) വകയായിരുന്നു ആതിഥേയരുടെ ഗോള്‍.

ഇടതുവശത്തൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ അല്‍മേരിയ താരം ലൂക്കാസ് റോബര്‍ട്ടോണ്‍ നല്‍കിയ ക്രോസ് അരിബാസ് (Sergio Arribas Goal Against Real Madrid) ഹെഡ് ചെയ്‌ത് റയല്‍ വലയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഇതില്‍ തിരിച്ചടി നല്‍കാന്‍ പെട്ടന്ന് തന്നെ റയല്‍ മാഡ്രിഡിന് സാധിച്ചിരുന്നു. 18-ാം മിനിട്ടിലാണ് സന്ദര്‍ശകര്‍ സമനില പിടിച്ചത്.

ഫെഡറിക്കോ വാല്‍വെര്‍ഡയുമായി ചേര്‍ന്ന് ബെല്ലിങ്‌ഹാം നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് അല്‍മേരിയയുടെ വലയിലേക്ക് ഒരുതവണ കൂടി പന്തെത്തിക്കാന്‍ റയല്‍ മാഡ്രിഡിനായിരുന്നു. എന്നാല്‍, വാര്‍ പരിശോധനയില്‍ ഈ ഗോള്‍ റയലിന് നിഷേധിക്കുകയായിരുന്നു.

ഇതോടെ ഓരോ ഗോള്‍ സമനില വഴങ്ങി ഇരു ടീമിനും ആദ്യ പകുതി അവസാനിപ്പിക്കേണ്ടി വന്നു. 60-ാം മിനിട്ടിലാണ് റയല്‍ മാഡ്രിഡ് ലീഡ് പിടിച്ചത്. ടോണി ക്രൂസിന്‍റെ അസിസ്റ്റില്‍ നിന്നും ബെല്ലിങ്‌ഹാം തന്നെയാണ് ഇക്കുറിയും അല്‍മേരിയന്‍ ഗോള്‍ വലയില്‍ പന്തെത്തിച്ചത്.

73-ാം മിനിട്ടില്‍ വിനിഷ്യസ് ജൂനിയര്‍ (Vinicius Jr Goal Against Almeria) റയലിന്‍റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. പിന്നീട് തിരിച്ചടിക്കാൻ അല്‍മേരിയയും അവസരങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. എന്നാല്‍, ഒരു ഗോള്‍ പോലും മടക്കാന്‍ അവര്‍ക്കായില്ല.

ഈ സീസണില്‍ റയല്‍ മാഡ്രിന്‍റെ രണ്ടാമത്തെ ജയമാണിത്. ആദ്യ കളിയില്‍ അത്‌ലറ്റിക് ക്ലബിനെയാണ് (Athletic Club vs Real Madrid) റയല്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഈ മത്സരം റയല്‍ സ്വന്തമാക്കിയത്. ജൂഡ് ബെല്ലിങ്‌ഹാം ഈ മത്സരത്തിലും റയലിനായി ഗോള്‍ നേടിയിരുന്നു. റോഡ്രിഗോയുടെ (Rodrygo) വകയായിരുന്നു ഈ മത്സരത്തില്‍ റയലിന്‍റെ മറ്റൊരു ഗോള്‍. നിലവില്‍ രണ്ട് കളികളില്‍ നിന്നും ആറ് പോയിന്‍റുള്ള റയല്‍ മാഡ്രിഡാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ഈ മാസം 26ന് സെല്‍റ്റ വിഗോയ്‌ക്കെതിരെയാണ് (Celta Vigo) റയലിന്‍റെ ലീഗിലെ അടുത്ത മത്സരം. സെപ്‌റ്റംബര്‍ രണ്ടിന് ഗറ്റാഫയ്‌ക്കെതിരെയാണ് സീസണില്‍ റയലിന്‍റെ ആദ്യ ഹോം മത്സരം.

Also Read :EPL Manchester United vs Tottenham മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ടോട്ടനമിന്‍റെ 'രണ്ടടി', ചുവന്ന ചെകുത്താന്മാര്‍ക്ക് സീസണിലെ ആദ്യ തോല്‍വി

ABOUT THE AUTHOR

...view details