കേരളം

kerala

ബാഴസലോണയും വീണു, ലാ ലിഗയില്‍ ജിറോണയുടെ 'അത്ഭുത കുതിപ്പ്'; റയലിനെയും മറികടന്ന് ഒന്നാമത്

By ETV Bharat Kerala Team

Published : Dec 11, 2023, 7:02 AM IST

Barcelona vs Girona Result: ലാ ലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയെ തകര്‍ത്ത് ജിറോണ. ജയത്തോടെ ജിറോണ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.

La Liga 2023  Barcelona vs Girona Result  La Liga Points Table  Barcelona La Liga 2023  Girona Goals Against Barcelona  സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോള്‍  ബാഴ്‌സലോണ ജിറോണ  ലാ ലിഗ പോയിന്‍റ് പട്ടിക  ജിറോണ ലാ ലിഗ പോയിന്‍റ്  ബാഴ്‌സലോണ ലാ ലിഗ പോയിന്‍റ്
Barcelona vs Girona Result

ബാഴ്‌സലോണ: സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ ബാഴ്‌സലോണയേയും (Barcelona) ഞെട്ടിച്ച് ജിറോണ (Girona). ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിന്‍റെ ജയമാണ് ആതിഥേയരായ ജിറോണ സ്വന്തമാക്കിയത് (Barcelona vs Girona Match Result). ജയത്തോടെ റയല്‍ മാഡ്രിഡിനെ (Real Madrid) മറികടന്ന് പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ അവര്‍ക്കായി (La Liga Points Table).

ബാഴ്‌സയുടെ മുന്നേറ്റങ്ങളോടെയാണ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങിയത്. ആദ്യ വിസില്‍ മുതല്‍ക്ക് തന്നെ സന്ദര്‍ശകരുടെ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു. എന്നാല്‍, ബാഴ്‌സയുടെ മുന്നേറ്റങ്ങള്‍ക്ക് ജിറോണ മറുപടി നല്‍കിയത് ആദ്യ ഗോള്‍ നേടിക്കൊണ്ടാണ്.

മത്സരത്തിന്‍റെ 12-ാം മിനറ്റിലാണ് അവര്‍ ആദ്യ ഗോള്‍ നേടുന്നത്. യുക്രൈന്‍ താരം ആര്‍തം ഡോവ്ബെക്ക് (Artem Dovbyk) ആയിരുന്നു സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ ഗോള്‍ വഴങ്ങിയതോടെ ബാഴസ വീണ്ടും ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി.

ഇതിന്‍റെ ഫലമായി 19-ാം മിനിറ്റില്‍ അവര്‍ക്ക് സമനില ഗോള്‍ കണ്ടെത്താന്‍ സാധിച്ചു. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ (Robert Lewandowski) വകയായിരുന്നു ബാഴ്‌സയുടെ ഗോള്‍. പിന്നീട് ലീഡ് ഉയര്‍ത്താന്‍ ഇരു ടീമിന്‍റെയും പരിശ്രമം.

അതില്‍ ആദ്യം ലക്ഷ്യം കണ്ടത് ജിറോണ. 40-ാം മിനിറ്റില്‍ മധ്യനിരതാരം മിഗ്വേല്‍ ഗുട്ടിയെറസാണ് (Miguel Gutierrez) ജിറോണയുടെ ലീഡ് ഉയര്‍ത്തിയത്. ഇതോടെ, ആതിഥേയര്‍ക്കെതിരെ ഒരു ഗോളിന്‍റെ ലീഡുമായി ആദ്യപകുതി അവസാനിപ്പിക്കാന്‍ ജിറോണയ്‌ക്ക് സാധിച്ചു.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തിരിച്ചടിക്കാന്‍ ബാഴ്‌സ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, ലഭിച്ച അവസരങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. മറുവശത്ത്, 80-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി ജിറോണ വീണ്ടും ഒളിമ്പിക് സ്റ്റേഡിയത്തെ നിശബ്ദമാക്കി.

പ്രതിരോധനിര താരം വലെരി ഫെര്‍ണാണ്ടസിന്‍റെ (Valery Fernandez) വകയായിരുന്നു അവരുടെ മൂന്നാം ഗോള്‍. ഇഞ്ചുറി ടൈമില്‍ ഇല്‍കായ് ഗുണ്ടോഗന്‍ ബാഴ്‌സയ്‌ക്കായി രണ്ടാം ഗോള്‍ നേടി. എന്നാല്‍, മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ക്രിസ്റ്റ്യന്‍ സ്റ്റുവാനി (Cristhian Stuani) ജിറോണയുടെ നാലാം ഗോളും നേടി.

16 മത്സരം പൂര്‍ത്തിയായപ്പോള്‍ 41 പോയിന്‍റോടെയാണ് ജിറോണ ഒന്നാം സ്ഥാനം പിടിച്ചത്. രണ്ടാം സ്ഥാനത്തുള്ള റയലുമായി രണ്ട് പോയിന്‍റ് ലീഡാണ് അവര്‍ക്കുള്ളത്. ജിറോണയോട് പരാജയപ്പെട്ട ബാഴ്‌സലോണ 34 പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവില്‍.

Also Read :ഒരു മണിക്കൂറില്‍ ബയേണിന്‍റെ വലയില്‍ അഞ്ച് ഗോളുകള്‍; വമ്പന്‍ വിജയവുമായി ഫ്രാങ്ക്ഫര്‍ട്ട്

ABOUT THE AUTHOR

...view details