കേരളം

kerala

ഐഎസ്‌എല്ലിന്‍റെ കിരീട ജേതാക്കളെ നാളെ അറിയാം ; കലാശപ്പോരില്‍ തീ പാറിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദും

By

Published : Mar 19, 2022, 8:28 PM IST

ഇരു ടീമുകളും കന്നികിരീടമാണ് ലക്ഷ്യം വെയ്‌ക്കുന്നതെങ്കിലും ഹൈദരാബാദിന് ആദ്യ ഫൈനലും ബ്ലാസ്‌റ്റേഴ്‌സിന്‍റേത് മൂന്നാം ഫൈനലുമാണ്

kerala blasters vs hyderabad fc  isl 2022  isl 2022 final preview  ഐഎസ്‌എല്‍  കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി  ഐഎസ്‌എല്‍ ഫൈനല്‍ പ്രിവ്യൂ  അഡ്രിയാന്‍ ലൂണ  adrian luna
ഐഎസ്‌എല്‍: സ്വപ്‌ന കിരീടത്തിന് ഇനി 90 മിനിട്ടുകള്‍; കലാളപ്പോരില്‍ തീ പാറിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദും നാളെയിറങ്ങും

പനാജി : ഐഎസ്‌എല്‍ ഫുട്‌ബോള്‍ കിരീടത്തിന് നാളെ പുതിയ അവകാശി പിറക്കും. കലാശപ്പോരില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയുമാണ് ഏറ്റുമുട്ടുക.രാത്രി 7.30ന് ഫത്തോഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ഹൈദരാബാദിന് ആദ്യ ഫൈനലും ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ഫൈനലുമാണിത്. നേരത്തെ 2014, 2016 വര്‍ഷങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയിരുന്നുവെങ്കിലും എടികെ മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങി.

ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്. പെരേര ഡയസ്, ആല്‍വാരൊ വാസ്ക്വസ്, മാർകോ ലെസ്കോവിച്ച്, റൂയ്‌വഹോർമിപാം, സഹൽ അബ്‌ദുൾ സമദ്, എന്നിവരോടൊപ്പം ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലും മിന്നിയാല്‍ ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടുക ഹൈദരാബാദിന് എളുപ്പമാവില്ല.

also read: ഏഷ്യ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുമെന്ന് എസിസി

ആയുഷ് അധികാരി, സന്ദീപ് സിങ്, നിഷു കുമാര്‍ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. അതേസമയം ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ പരിക്ക് ടീമിന് കനത്ത തിരിച്ചടിയാണ്. ഗോളടിച്ചും അടിപ്പിച്ചും മുന്നില്‍ നിന്ന ക്യാപ്റ്റന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കലാശപ്പോരിന് ഇറങ്ങിയേക്കില്ലെന്നാണ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് നല്‍കുന്ന സൂചന.

അതേസമയം കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് കലാശപ്പോരിന് യോഗ്യത നേടിയത്. ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ, ജാവിയര്‍ സിവെരിയോ, ജോയല്‍ കിയാനിസെ, ജാവോ വിക്‌ടര്‍ തുടങ്ങിയ താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയാവുക.

ABOUT THE AUTHOR

...view details