കേരളം

kerala

ISL : മൂന്നാം തവണയും കലാശപ്പോരില്‍ അടിതെറ്റി ബ്ലാസ്റ്റേഴ്‌സ് ; തകര്‍ന്നത് ഷൂട്ടൗട്ടില്‍, ഹൈദരാബാദിന് കന്നി കിരീടം

By

Published : Mar 20, 2022, 10:49 PM IST

ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ മൂന്ന് കിക്കുകള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ ലക്ഷ്‌മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്‍റെ വിജയശില്‍പ്പി

Kerala Blasters FC vs Hyderabad FC  കേരള ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി  ഹൈദരാബാദ് എഫ്‌സിക്ക് കന്നി കിരീടം
ഐഎസ്‌എല്‍: ഹൈദരാബാദിന് കന്നി കിരീടം; ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത് ഷൂട്ടൗട്ടില്‍

ഫത്തോഡ : ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയ ഹൈദരാബാദ് എഫ്‌സിക്ക് കന്നി കിരീടം. ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശപ്പോരില്‍ 3-1നാണ് ഹൈദരാബാദിന്‍റെ വിജയം. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ മൂന്ന് കിക്കുകള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ ലക്ഷ്‌മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്‍റെ വിജയശില്‍പ്പി.

മാര്‍ക്കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്‌സണ്‍ സിങ് എന്നിവരുടെ കിക്കുകളാണ് കട്ടിമണി രക്ഷപ്പെടുത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ആയുഷ് അധികാരിക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.

ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി, ഖാസ കമാറ, ജാവോ വിക്‌ടര്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ സിവെറിയോയുടെ ഷോട്ട് പുറത്തേക്കുപോയി.

നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോള്‍വീതം നേടി ഇരു സംഘവും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

69ാം മിനിട്ടില്‍ മലയാളി താരം രാഹുല്‍ കെപിയിലൂടെ മുന്നിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. ജീക്‌സണ്‍ സിങാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ 88ാം മിനിട്ടില്‍ സഹിൽ ടവോറയിലൂടെ ഹൈദരാബാദ് ഒപ്പം പിടിച്ചു. തുടര്‍ന്ന് ഇരുസംഘത്തിനും ഗോള്‍ കണ്ടെത്താനായിരുന്നില്ല.

ABOUT THE AUTHOR

...view details