കേരളം

kerala

ISL : സെൽഫ് ഗോൾ തുണയായി ; എടികെ മോഹൻ ബഗാൻ മുംബൈ സിറ്റി മത്സരം സമനിലയിൽ

By

Published : Feb 3, 2022, 10:51 PM IST

24-ാം മിനിട്ടിൽ മോഹൻ ബഗാന്‍റെ പ്രീതം കോട്ടാൽ നേടിയ സെൽഫ് ഗോളാണ് മുംബൈയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്

ISL 2022  ISL update  ISL matches  MUMBAI CITY FC VS ATK MOHUN BAGAN  എടികെ മോഹൻ ബഗാൻ മുംബൈ സിറ്റി മത്സരം സമനിലയിൽ  ഇന്ത്യൻ സൂപ്പർ ലീഗ്  ഐഎസ്എൽ 2022
ISL: സെൽഫ് ഗോൾ തുണയായി; എടികെ മോഹൻ ബഗാൻ മുംബൈ സിറ്റി മത്സരം സമനിലയിൽ

ഫത്തോർഡ : ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സി എടികെ മോഹൻ ബഗാൻ മത്സരം സമനിലയിൽ. വാശിയേറിയ പോരാട്ടത്തിൽ ഇരുവരും ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.

മത്സരത്തിന്‍റെ മൂന്നാം മിനിട്ടിൽ തന്നെ മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ലക്ഷ്യം കണ്ടു. ഹ്യൂഗോ ബൗമോസിന്‍റെ മനോഹരമായ പാസ് വില്യംസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ 24-ാം മിനിട്ടിൽ മുംബൈ സിറ്റി സമനില നേടി. പ്രീതം കോട്ടാലിന്‍റെ സെല്‍ഫ് ഗോളാണ് മുംബൈക്ക് തുണയായത്.

ALSO READ:ഫെഡറർ കളത്തിലേക്ക് തിരിച്ചെത്തുന്നു ; നദാലിനൊപ്പം ലേവർ കപ്പിൽ കളിക്കും

രണ്ടാം പകുതിയിൽ ഇരുവരും ആക്രമണം ശക്തമാക്കിയെങ്കിലും ഗോൾ നേടാനായില്ല. ഈ സമനിലയോടെ 12 മത്സരങ്ങളില്‍ നിന്ന് 20 പോയിന്‍റുമായി മോഹന്‍ ബഗാന്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 13 മത്സരങ്ങളില്‍ നിന്ന് 19 പോയിന്‍റുള്ള മുംബൈ ആറാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details