കേരളം

kerala

Indonesia Open| ഇന്തോനേഷ്യ ഓപ്പണ്‍; ജയത്തോടെ തുടങ്ങി സിന്ധുവും പ്രണോയിയും

By

Published : Jun 13, 2023, 4:23 PM IST

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ലോക ഒമ്പതാം നമ്പര്‍ താരമായ ഗ്രിഗോറിയ മരിസ്‌കയ്‌ക്കെതിരെ ആധികാരിക വിജയുമായി ഇന്ത്യയുടെ പിവി സിന്ധു.

PV Sindhu defeats Gregoria Mariska Tunjung  PV Sindhu  Indonesia Open  hs prannoy  hs prannoy defeats Kenta Nishimoto  ഇന്തോനേഷ്യ ഓപ്പണ്‍  പിവി സിന്ധു  എച്ച്എസ്‌ പ്രണോയ്‌  കെന്‍റ നിഷിമോട്ടോ
ജയത്തോടെ തുടങ്ങി സിന്ധുവും പ്രണോയും

ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പണ്‍ (Indonesia Open ) ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യയുടെ പിവി സിന്ധുവും എച്ച്എസ്‌ പ്രണോയിയും. വനിത സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക ടുൻ‌ജുങ്ങിനെയാണ് പിവി സിന്ധു തോല്‍പ്പിച്ചത്. ഏകപക്ഷീയായ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധു മത്സരം പിടിച്ചത്.

ഏറ്റവും പുതിയ ബിഡബ്ല്യുഎഫ് റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തുള്ള സിന്ധു, ലോക ഒമ്പതാം നമ്പര്‍ താരമായ ഗ്രിഗോറിയ മരിസ്‌കയ്‌ക്കെതിരെ ആധികാരിക വിജയമാണ് നേടിയത്. ഗ്രിഗോറിയ മരിസ്‌കയ്‌ക്കെതിരായ കഴിഞ്ഞ രണ്ട് ഏറ്റുമുട്ടലുകളിലും പരാജയപ്പെട്ടായിരുന്നു. എന്നാല്‍ ഇന്തോനേഷ്യ ഓപ്പണിന്‍റെ കളിക്കളത്തില്‍ പുത്തന്‍ ഉണര്‍വോടെ കളിച്ചാണ് സിന്ധു ജയം ഉറപ്പിച്ചത്.

കനത്ത പോരാട്ടം നടന്ന ആദ്യ സെറ്റില്‍ 21-19 എന്ന സ്‌കോറിനാണ് സിന്ധു ജയിച്ച് കയറിയത്. എന്നാല്‍ രണ്ടാം സെറ്റ് കാര്യമായി വിയര്‍പ്പൊഴുക്കാതെ തന്നെ 21-15 എന്ന സ്‌കോറിന് നേടിക്കൊണ്ട് ഇന്തോനേഷ്യന്‍ താരത്തിന്‍റെ തോല്‍വി ഉറപ്പിക്കാന്‍ ഇരട്ട ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സിന്ധുവിന് കഴിഞ്ഞു. ബുധനാഴ്‌ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ തായ്‌വാന്‍റെ തായ് സൂ യിങ്ങാണ് ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി.

നിഷിമോട്ടോയ്‌ക്കെതിരെ ജയം ആവര്‍ത്തിച്ച് പ്രണോയ്‌: പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ ലോക 11-ാം നമ്പറായ ജപ്പാന്‍റെ കെന്‍റ നിഷിമോട്ടോയെ മികച്ച പോരാട്ടത്തിനൊടുവിലാണ് മലയാളി താരമായ പ്രണോയ്‌ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പ്രണോയ്‌ മത്സരം പിടിച്ചത്. ആദ്യ സെറ്റ് കൈമോശം വന്ന ഇന്ത്യന്‍ താരം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും പിടിച്ചാണ് മത്സരം സ്വന്തമാക്കിയത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെറ്റ് 20-22 എന്ന സ്‌കോറിന് കെന്റ നിഷിമോട്ടോ പിടിച്ചെടുത്തിരുന്നു. എന്നാല്‍ രണ്ടാം സെറ്റ് 21-12 എന്ന സ്‌കോറിന് നേടിക്കൊണ്ട് വമ്പന്‍ തിരിച്ചുവരാണ് ഇന്ത്യന്‍ താരം നേടിയത്. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റ് 21-16 എന്ന സ്‌കോറിനാണ് പ്രണോയ് നേടിയത്.

കെന്‍റ നിഷിമോട്ടോയ്‌ക്ക് എതിരെ പ്രണോയിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടാം റൗണ്ടില്‍ ഹോങ്കോങ്ങിന്‍റെ ആംഗസ് എൻഗ് കാ ലോങ്ങാണ് ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി. ബുധനാഴ്‌ചയാണ് ഈ മത്സരവും നടക്കുന്നത്.

അതേസമയം കഴിഞ്ഞ ആഴ്‌ച നടന്ന സിംഗപ്പൂര്‍ ഓപ്പണില്‍ പിവി സിന്ധുവും എച്ച്എസ്‌ പ്രണോയിയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. വനിത സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായിരുന്ന സിന്ധു ലോക ഒന്നാം നമ്പറായ ജപ്പാന്‍റെ അകാനെ യമാഗുച്ചിയോടാണ് തോല്‍വി വഴങ്ങിയിരുന്നത്.

പരിക്കില്‍ നിന്നും മുക്തമായായി തിരിച്ച് വരവിന്‍റെ പാതയിലുള്ള ഇന്ത്യന്‍ താരം അകാനെ യമാഗുച്ചിക്കെതിരെ കടുത്ത പോരാട്ടം നടത്തിയായിരുന്നു കീഴടങ്ങിയത്. സ്‌കോര്‍: 21-18, 19-21, 17-21. പ്രണോയ്‌ ആവട്ടെ ജപ്പാന്‍റെ യങ്‌ നരോക്കയോടാണ് തോറ്റത്.

മലേഷ്യ മാസ്റ്റേഴ്‌സിലൂടെ തന്‍റെ കന്നി ബിഡബ്ല്യുഎഫ് കിരീടം നേടിയായിരുന്നു മലയാളി താരം സിംഗപ്പൂരില്‍ കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ മൂന്നാം സീഡായ ജാപ്പനീസ് താരം ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് മത്സരം പിടിക്കുകയായിരുന്നു. സ്‌കോര്‍: 15-21, 19-21.

ABOUT THE AUTHOR

...view details