കേരളം

kerala

'കൊമ്പന്മാര്‍ക്ക് ജയിച്ചേ തീരൂ' ; ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി മത്സരം

By

Published : Oct 28, 2022, 11:37 AM IST

ആദ്യ മത്സരം ഈസ്‌റ്റ് ബംഗാളിനോട് തകര്‍പ്പന്‍ വിജയം നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു

Kerala Blasters vs Mumbai City Fc  Kerala Blasters  Mumbai City Fc  Indian Super League  ISL  കേരള ബ്ലാസ്‌റ്റേഴ്‌സ്  മുംബൈ സിറ്റി  ഐ എസ് എല്‍  കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിം
'കൊമ്പന്മാര്‍ക്ക് ജയിച്ചേ തീരു'; ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി മത്സരം

എറണാകുളം :തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌ സിയാണ് കൊമ്പന്മാരുടെ എതിരാളികള്‍. വൈകീട്ട് ഏഴരമുതലാണ് മത്സരം.

കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച പെരേര ഡയസ് ഇത്തവണ എതിരാളികള്‍ക്കൊപ്പമാണ് കൊച്ചിയിലിറങ്ങുന്നത്. കരുത്തരായ മുംബൈ സീസണില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയുമായി നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ് സി.

പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്‍പതാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. പ്രതിരോധത്തിലെ വീഴ്‌ചകളാണ് ടീമിന് കഴിഞ്ഞ മത്സരങ്ങളില്‍ തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളില്‍ ആറ് ഗോള്‍ നേടിയ ടീം ഇതുവരെ എട്ട് ഗോളുകളാണ് നേടിയത്.

മുംബൈക്കെതിരെ സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുമ്പോള്‍ പ്രതിരോധത്തിലെ പാളിച്ചകള്‍ പരിഹരിക്കുകയാകും കേരളത്തിന്‍റെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനെതിരെ തകര്‍പ്പന്‍ ജയം നേടി തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കനത്ത തിരിച്ചടിയാണുണ്ടായത്. രണ്ടാം മത്സരത്തില്‍ കൊച്ചിയില്‍ എടികെ മോഹന്‍ബഗാനോട് 5-2ന്‍റെ തോല്‍വി വഴങ്ങി, തുടര്‍ന്ന് ഒഡിഷയ്‌ക്കെതിരെ ആദ്യ എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടു.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ