കേരളം

kerala

ഇഗ സ്വിറ്റെക്കിന്‍റെ വിജയത്തുടര്‍ച്ചയ്‌ക്ക് വിരാമം; വിംബിള്‍ഡണില്‍ വന്‍ അട്ടിമറി

By

Published : Jul 3, 2022, 10:52 AM IST

വിംബിള്‍ഡണ്‍ വനിത സിംഗിള്‍സിന്‍റെ മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്‍റെ അലിസെ കോര്‍നെറ്റിനോട് തോല്‍വി വഴങ്ങി ഇഗ സ്വിറ്റെക്.

Iga Swiatek crashed out of Wimbledon 2022 after defeat against Alize Cornet  Iga Swiatek  Wimbledon  Alize Cornet  വിംബിള്‍ഡണ്‍  ഇഗ സ്വിറ്റെക്  വിംബിള്‍ഡണില്‍ നിന്നും ഇഗ സ്വിറ്റെക് പുറത്ത്  അലിസെ കോര്‍നെറ്റ്
ഇഗ സ്വിറ്റെക്കിന്‍റെ വിജയത്തുടര്‍ച്ചയ്‌ക്ക് വിരാമം; വിംബിള്‍ഡണില്‍ വന്‍ അട്ടിമറി

ലണ്ടൻ: ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെക്കിന്‍റെ 37 മത്സരങ്ങള്‍ നീണ്ട വിജയക്കുതിപ്പിന് വിരാമം. വിംബിള്‍ഡണ്‍ വനിത സിംഗിള്‍സിന്‍റെ മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്‍റെ അലിസെ കോര്‍നെറ്റ് താരത്തെ അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 32 വയസുകാരി കോര്‍നെറ്റ് പോളിഷ്‌ താരത്തെ കീഴടത്തിയത്.

അണ്‍ സീഡ് താരമായ കോര്‍നെറ്റിനെതിരെ സ്വയം വരുത്തിയ പിഴവുകളാണ് ഇഗയ്ക്ക് വിനയായത്. മത്സരത്തിൽ 33 അപ്രേരിത പിഴവുകളാണ് 21കാരിയായ ഇഗ വരുത്തിയത്. സ്‌കോര്‍: 6-4, 6-2. 2014ന് ശേഷം ആദ്യമായാണ് കോര്‍നെറ്റ് വിംബിള്‍ഡണ്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.

അതേസമയം മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ ചെക് റിപ്പബ്ലിക് താരം ബാർബോറ കെജ്രിക്കോവയും, ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ അമേരിക്കയുടെ കൗമാര താരം കൊക്കോ ഗഫും പ്രീക്വാർട്ടർ കാണാതെ പുറത്തായി.

ഓസ്ട്രേലിയയുടെ അജില മനോവിച്ചാണ്കെജ്രിക്കോവയെ തോല്‍പ്പിച്ചത് (സ്‌കോര്‍:2-6, 6-4, 6-3) . അമേരിക്കയുടെ തന്നെ 18കാരിയായ അമാന്‍ഡ അനിസിമോവയാണ് ഗോഫിനെ വീഴ്‌ത്തിയത് (സ്‌കോര്‍: 6-7,6-2, 6-1).

ABOUT THE AUTHOR

...view details