കേരളം

kerala

കാനറികളുടെ ചിറകരിഞ്ഞു, ലോകകപ്പ് യോഗ്യത റൗണ്ടില്‍ കൊളംബിയക്ക് ചരിത്രജയം; ബ്രസീലിന് രണ്ടാം തോല്‍വി

By ETV Bharat Kerala Team

Published : Nov 17, 2023, 9:14 AM IST

Updated : Nov 17, 2023, 2:05 PM IST

FIFA World Cup Qualifier Colombia vs Brazil Match Result: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിനെ പരാജയപ്പെടുത്തി കൊളംബിയ.

FIFA World Cup Qualifier  Colombia vs Brazil  Colombia vs Brazil Match Result  FIFA World Cup Qualifier CONMEBOL Points Table  Brazil Points In World Cup Qualifier  ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട്  ബ്രസീല്‍ കൊളംബിയ  ഗബ്രിയേല്‍ മാര്‍ടിനെല്ലി  ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട് പോയിന്‍റ് പട്ടിക
FIFA World Cup Qualifier Colombia vs Brazil Match Result

ബൊഗോട്ട (കൊളംബിയ):ഫിഫ ലോകകപ്പ് യോഗ്യത (FIFA World Cup Qualifier) റൗണ്ടില്‍ ബ്രസീലിന് രണ്ടാം തോല്‍വി. കൊളംബിയയാണ് കാനറിപ്പടയെ തകര്‍ത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ മത്സരത്തില്‍ തോല്‍വി വഴങ്ങിയത് (Colombia vs Brazil Match Result).

മത്സരത്തില്‍ ഗബ്രിയേല്‍ മാര്‍ടിനെല്ലിയുടെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ബ്രസീലാണ്. പിന്നീടായിരുന്നു കൊളംബിയ മത്സരത്തില്‍ തിരിച്ചടിച്ചത്. രണ്ടാം പകുതിയില്‍ ലൂയിസ് ഡിയസ് നേടിയ ഗോളുകളാണ് കൊളംബിയക്ക് ബ്രസീലിനെതിരെ ചരിത്രജയം സമ്മാനിച്ചത്.

ലോകകപ്പ് യോഗ്യത റൗണ്ടില്‍ വിജയവഴിയില്‍ തിരിച്ചത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രസീല്‍ ഇന്ന് കൊളംബിയയെ നേരിടാന്‍ ഇറങ്ങിയത്. അവസാന മത്സരത്തില്‍ ഉറുഗ്വേയോട് തോല്‍വി വഴങ്ങിയ കാനറപ്പട വെനസ്വേലയ്‌ക്ക് മുന്നില്‍ സമനില വഴങ്ങുകയായിരുന്നു. ജയം മാത്രം മുന്നില്‍ കണ്ട് റോബർട്ടോ മെലെൻഡെസ് മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിലിറങ്ങിയ ബ്രസീലിന് ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ലീഡ് പിടിക്കാന്‍ സാധിച്ചു.

ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നാലാം മിനിറ്റിലാണ് കാനറിപ്പടയ്‌ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍, 27-ാം മിനിറ്റില്‍ ബ്രസീലിന് മത്സരത്തിലെ ആദ്യ തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ കളത്തിന് പുറത്തേക്ക്.

പകരക്കാരനായി ജാവോ പെഡ്രോ ഗ്രൗണ്ടിലേക്ക് എത്തി. ആദ്യ പകുതിയില്‍ നിരവധി പ്രാവശ്യമാണ് കൊളംബിയന്‍ താരങ്ങള്‍ ബ്രസീലിയന്‍ ഗോള്‍മുഖത്ത് വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍, ഈ സമയത്തൊന്നും സമനില ഗോള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല.

രണ്ടാം പകുതിയില്‍ റാഫീഞ്ഞയുടെ ഗോളെന്നുറപ്പിച്ച ശ്രമം തട്ടിയകറ്റാന്‍ കൊളംബിയന്‍ ഗോള്‍ കീപ്പര്‍ കാമിലോ വര്‍ഗാസിനായി. പിന്നാലെ ഇരു ടീമുകളും തന്ത്രവും താരങ്ങളേയും മാറ്റി. ഒടുവില്‍ മത്സരത്തിന്‍റെ 75-ാം മിനിട്ടില്‍ കൊളംബിയ ബ്രസീലിനൊപ്പം പിടിച്ചു.

യാസര്‍ അസ്പ്രില്ലയുടെ ക്രോസ് ഹെഡ് ചെയ്‌താണ് ലൂയിസ് ഡിയസ് ബ്രസീല്‍ വലയിലേക്ക് എത്തിച്ചത്. ഈ ഗോളില്‍ നിന്നും ബ്രസീല്‍ കരകയറുന്നതിന് മുന്‍പ് തന്നെ ഡിയസ് രണ്ടാമതും കാനറിപ്പടയെ ഞെട്ടിച്ചു. 79-ാം മിനിട്ടില്‍ ജെയിംസ് റോഡ്രിഗസിന്‍റെ അസിസ്റ്റില്‍ നിന്നാണ് ഡിയസ് ഗോള്‍ നേടിയത്. സമനില ഗോളിനായി ബ്രസീല്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ജയത്തോടെ, പോയിന്‍റ് പട്ടികയില്‍ കൊളംബിയ മൂന്നാം സ്ഥാനത്തേക്ക് എത്തി. ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്കും വീണു. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ബ്രസീലിന്‍റെ അക്കൗണ്ടിലുള്ളത്.

Also Read :വിജയക്കുതിപ്പിന് വിരാമം, 'മെസിപ്പട'യെ വീഴ്‌ത്തി ഉറുഗ്വേ; ലോകകപ്പ് യോഗ്യത റൗണ്ടില്‍ അര്‍ജന്‍റീനയ്‌ക്ക് തോല്‍വി

Last Updated :Nov 17, 2023, 2:05 PM IST

ABOUT THE AUTHOR

...view details