ലിസ്‌ബണ്‍:സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) ഇല്ലാതെ യൂറോ കപ്പ് 2024 യോഗ്യത (Euro Cup 2024 Qualifier) റൗണ്ടില്‍ ലക്‌സംബര്‍ഗിനെ നേരിടാനിറങ്ങിയ മത്സരത്തില്‍ പോര്‍ച്ചുഗലിന് വമ്പന്‍ ജയം (Portugal vs Luxembourg). എസ്റ്റാഡിയോ അൽഗാർവ് (The Estádio Algarve) സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒന്‍പത് ഗോളിന്‍റെ ജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത് (Portugal vs Luxembourg Result). രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തില്‍ പോര്‍ച്ചുഗല്‍ ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് ഇത് (Portugal Biggest Win In Football).
ആറ് പോര്‍ച്ചുഗല്‍ താരങ്ങളുടെ സംഭാവനയാണ് ലക്‌സംബര്‍ഗിനെതിരായ മത്സരത്തിലെ അവരുടെ ഒന്‍പത് ഗോളുകള്‍. ഗോൺസാലോ ഇനാസിയോ (Goncalo Inacio), ഗോൺസാലോ റാമോസ് (Goncalo Ramos), ഡിയോഗോ ജോട്ട (Diogo Jota) എന്നിവര്‍ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. ബ്രൂണോ ഫെര്‍ണാണ്ടസ് (Bruno Fernandes), ജാവോ ഫെലിക്‌സ് (Joao Felix), റിക്കാർഡോ ഹോർട്ട (Ricardo Horta) എന്നിവരായിരുന്നു മറ്റ് ഗോളുകള്‍ നേടിയത്.
യോഗ്യത റൗണ്ടില്‍ കളിച്ച ആറ് മത്സരങ്ങളും ജയിച്ച പോര്‍ച്ചുഗല്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്താണ് (Euro Qualifier Point Table). 13 പോയിന്‍റുള്ള സ്ലൊവാക്കിയ ആണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ യുവതാരം ഗോണ്‍സാലോ റാമോസായിരുന്നു പോര്‍ച്ചുഗല്‍ മുന്നേറ്റ നിരയിലിറങ്ങിയത്. യോഗ്യത റൗണ്ടിലെ അവസാന മത്സരങ്ങളില്‍ റൊണാള്‍ഡോ ആയിരുന്നു ടീമിന്‍റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും താരത്തിന് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതോടെയാണ് ലക്‌സംബര്‍ഗിനെതിരെ കളിക്കാന്‍ സാധിക്കാതിരുന്നത്.