കേരളം

kerala

റഹീം സ്റ്റെർലിങ് ഖത്തറിലേക്ക് തിരികെയെത്തുന്നു; ഉടൻ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട്

By

Published : Dec 8, 2022, 8:49 PM IST

വീട്ടിൽ കള്ളൻ കയറിയതിനെത്തുടർന്നാണ് സ്റ്റെർലിങ് നാട്ടിലേക്ക് മടങ്ങിയത്.

റഹീം സ്റ്റെർലിങ് തിരികെയെത്തുന്നു  Raheem Sterling to return to World Cup  Raheem Sterling  റഹീം സ്റ്റെർലിങ്  സ്റ്റെർലിങ്  FIFA World Cup 2022  Qatar World Cup  ഖത്തർ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  റഹീം സ്റ്റെർലിങ് ഖത്തറിലേക്ക് തിരികെയെത്തുന്നു  England player Raheem Sterling
റഹീം സ്റ്റെർലിങ് ഖത്തറിലേക്ക് തിരികെയെത്തുന്നു

ഖത്തർ: ലോകകപ്പിനിടെ വീട്ടിൽ കള്ളൻ കയറിയതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് താരം റഹീം സ്റ്റെർലിങ് ഉടൻ ടീമിനൊപ്പം തിരികെച്ചേരും. ഞായറാഴ്‌ച ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി താരം ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. പ്രീക്വാർട്ടറിൽ സെനഗലിനെതിരായ മത്സരത്തിന് മുന്നോടിയായാണ് താരം നാട്ടിലേക്ക് മടങ്ങിയത്. പിന്നാലെ സ്റ്റെർലിങ് ഇനി ഖത്തറിലേക്ക് തിരിച്ചെത്തില്ല എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.

'റഹീം സ്റ്റെർലിങ് ഇംഗ്ലണ്ടിന്‍റെ ഖത്തറിലെ ലോകകപ്പ് ബേസിലേക്ക് ഉടൻ മടങ്ങിയെത്തും. കുടുംബകാര്യങ്ങളിൽ പങ്കെടുക്കാൻ താത്കാലിക അവധിയെടുത്ത് നാട്ടിലേക്ക് പോയ ചെൽസിയുടെ മുന്നേറ്റതാരം ഫ്രാൻസുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്‌ച (ഡിസംബർ 9) അൽ വക്രയിൽ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു'. ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ പ്രസ്‌താവനയിലൂടെ അറിയിച്ചു.

സ്റ്റാർലിങിന്‍റെ ലണ്ടനിലെ വസതിയിലാണ് മോഷ്‌ടാക്കൾ കയറിയതെന്നാണ് റിപ്പോർട്ട്. ആയുധവുമായെത്തിയ സംഘം താരത്തിന്‍റെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വാച്ചുകളും ആഭരണങ്ങളും കവർന്നതായും റിപ്പോർട്ടുകളുണ്ട്. വിദേശയാത്ര കഴിഞ്ഞ് ഡിസംബർ മൂന്നിന് താരത്തിന്‍റെ കുടുംബം വീട്ടിൽ തിരിച്ചെത്തിയതോടെയാണ് മോഷണവിവരം അറിയുന്നത്. നേരത്തെ സ്റ്റാർലിങ്ങിന്‍റെ ചെഷയറിലെ വീട്ടിലും മോഷ്‌ടാക്കളെത്തിയത് വാർത്തയായിരുന്നു.

ABOUT THE AUTHOR

...view details