കേരളം

kerala

എടിപി ഫൈനല്‍സ്: അട്ടിമറി വിജയവുമായി ഫ്രിറ്റ്‌സ്; റാഫേൽ നദാലിന് തോല്‍വിത്തുടക്കം

By

Published : Nov 14, 2022, 3:15 PM IST

എടിപി ഫൈനല്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനോട് തോല്‍വി വഴങ്ങി റാഫേൽ നദാല്‍.

ATP Finals  Rafael Nadal  Rafael Nadal lose against Taylor Fritz  Taylor Fritz  casper ruud  എടിപി ഫൈനല്‍സ്  റാഫേൽ നദാല്‍  ടെയ്‌ലർ ഫ്രിറ്റ്‌സ്  കാസ്‌പർ റൂഡ്  റാഫേൽ നദാലിനെ അട്ടിമറിച്ച് ടെയ്‌ലർ ഫ്രിറ്റ്‌സ്
എടിപി ഫൈനല്‍സ്: അട്ടിമറി വിജയവുമായി ഫ്രിറ്റ്‌സ്; റാഫേൽ നദാലിന് തോല്‍വിത്തുടക്കം

ടൂറിന്‍: എടിപി ഫൈനല്‍സ് ടെന്നീസില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേൽ നദാലിന് തോല്‍വിത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സാണ് 36കാരനായ സ്‌പാനിഷ്‌ താരത്തെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 25കാരനായ ടെയ്‌ലർ ഫ്രിറ്റ്‌സ്‌ മത്സരം പിടിച്ചത്.

കനത്ത പോരാട്ടം കണ്ട ആദ്യ സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് ഫ്രിറ്റ്‌സ്‌ നേടിയത്. രണ്ടാം സെറ്റില്‍ ഫിറ്റ്‌സിന് കാര്യമായ വെല്ലുവിളിയാവാന്‍ നദാലിന് കഴിഞ്ഞില്ല. സ്‌കോര്‍: 7-6(7/3), 6-1.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോർവേയുടെ ലോക നാലാം നമ്പറായ കാസ്‌പർ റൂഡ് വിജയം പിടിച്ചു. കാനഡയുടെ ഓഗർ-അലിയാസിമിനെയാണ് റൂഡ് തോല്‍പ്പിച്ചത്. ഒരുമണിക്കൂര്‍ 51 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് നോർവേ താരത്തിന്‍റെ വിജയം. സ്‌കോര്‍: 7-6 (7/4), 6-4.

ABOUT THE AUTHOR

...view details