കേരളം

kerala

ചൈനയിൽ കൊവിഡ് വ്യാപനം: ഏഷ്യൻ ഗെയിംസ് മാറ്റിവച്ചതായി റിപ്പോർട്ട്

By

Published : May 6, 2022, 1:47 PM IST

ചൈനയിലെ ഹാങ്‌ചൗ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ഗെയിംസ് 2022 സെപ്‌റ്റംബറിലാണ് നടത്താനിരുന്നത്.

Asian Games postponed amid COVID surge  amid COVID surge Asian Games 2022 postponed  China covid surge  ചൈനയിൽ കൊവിഡ് വ്യാപനം  ഏഷ്യൻ ഗെയിംസ് 2022 മാറ്റിവച്ചു  കൊവിഡ് മൂലം ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു  ഏഷ്യൻ ഗെയിംസ് ഹാങ്‌ചൗ ആതിഥേയത്വം  Asian Games 2022 at china Hangzhou  September Asian Games postponed  സെപ്‌റ്റംബർ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു
ചൈനയിൽ കൊവിഡ് വ്യാപനം: ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു

ബെയ്‌ജിങ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചതായി റിപ്പോർട്ടുകൾ. സെപ്‌റ്റംബറിൽ ചൈനയിലെ ഹാങ്‌ചൗവിൽ നടക്കാനിരുന്ന ഗെയിംസാണ് രാജ്യത്ത് കൊവിഡ് വർധിച്ച സാഹചര്യത്തിൽ മാറ്റിവച്ചത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമായ സിജിടിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

ഒളിമ്പിക്‌സിന് ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസിന്‍റെ 19-ാമത് എഡിഷനാണ് നടക്കാനിരുന്നത്. ഷാങ്ഹായിൽ നിന്ന് 175 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സെജിയാങ് പ്രവിശ്യയുടെ തലസ്ഥാനത്ത് സംഘടിപ്പിക്കാനിരുന്ന ഗെയിംസ്, സെപ്‌റ്റംബർ 10 മുതൽ 25 വരെയാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.

ഹാങ്‌ചൗവിൽ നിന്ന് കിലോമീറ്ററുകൾ മാത്രം ദൂരെയുള്ള ഷാങ്ഹായിലുൾപ്പെടെ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ALSO READ: IPL 2022: രോഹിതും ഹാർദിക്കും നേർക്ക് നേർ; ഇന്ന് മുംബൈ- ഗുജറാത്ത് പോരാട്ടം

ABOUT THE AUTHOR

...view details