കേരളം

kerala

എംബാപ്പെ ഇതെല്ലാം കാണുന്നുണ്ടല്ലോ, അല്ലേ.. പരിഹാസവുമായി എഎഫ്എ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ

By

Published : Jun 13, 2023, 9:35 AM IST

കഴിഞ്ഞ ദിവസം ലാറ്റിനമേരിക്കൻ ശക്‌തികളായ യുറുഗ്വേ അണ്ടർ 20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെയായിരുന്നു ടാപിയ എംബാപ്പെയെ പരിഹസിച്ച് രംഗത്തെത്തിയത്.

Mbappe  mbappe on latin america football  claudio tapia on mbappe  എഎഫ്എ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ  ക്ലോഡിയോ ടാപിയ  യുറുഗ്വേ അണ്ടർ 20 ലോകകപ്പ്  അർജന്‍റീന ഫുട്‌ബോൾ അസോസിയേഷൻ  AFA president  Kylian Mbappe  കിലിയൻ എംബാപ്പെ
എംബാപ്പെയെ പരിഹസിച്ച് എഎഫ്എ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ

ലാറ്റിനമേരിക്കൻ ഫുട്‌ബോളിന് മതിയായ നിലവാരമില്ലെന്ന എംബാപ്പെയുടെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. എന്നാൽ ഫ്രഞ്ച് താരത്തിന്‍റെ പ്രസ്‌താവനയ്‌ക്ക് ബ്രസീൽ പരിശീലകൻ ടിറ്റെ, നിരവധി അർജന്‍റൈൻ താരങ്ങൾ മറുപടി നൽകിയിരുന്നു. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്‍റീന ജേതാക്കളായപ്പോഴും യുവതാരത്തിന്‍റെ ഈ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി പ്രമുഖർ രംഗത്തെത്തി.

ഇപ്പോൾ അർജന്‍റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയയാണ് എംബാപ്പെയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ ലോകകപ്പ് ജേതാക്കൾ അർജന്‍റീനയാണ് അതോടൊപ്പം തന്നെ അണ്ടർ 17 ലോകകപ്പിലും ഒളിമ്പിക്‌സിലും ബ്രസീലാണ് വിജയികൾ. ഇപ്പോഴിതാ അണ്ടർ 20 ലോകകപ്പും യുറുഗ്വേയിലൂടെ ലാറ്റിനമേരിക്കൻ മണ്ണിലെത്തിയിരിക്കുന്നു. പിന്നെ എങ്ങനെയാണ് ലാറ്റിനമേരിക്കൻ ടീമുകൾക്ക് യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരമില്ലെന്ന് എംബാപ്പെ പറഞ്ഞതെന്നായിരുന്നു ടാപിയ ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയെ പരാജയപ്പെടുത്തി ലാറ്റിനമേരിക്കൻ രാജ്യമായ യുറുഗ്വേ അണ്ടർ 20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെയായിരുന്നു ടാപിയയുടെ പ്രസ്‌താവന.

2022 ലോകകപ്പ് ആരംഭിക്കുന്നതിന് ഏകദേശം ആറു മാസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലായിരുന്നു ലാറ്റിനമേരിക്കൻ ഫുട്‌ബോളിനെതിരെ എംബാപ്പെയുടെ പരാമർശം. ദക്ഷിണ അമേരിക്കയ്ക്ക് യൂറോപ്പിന്‍റേത് പോലെയുള്ള നിലവാരമില്ല. യൂറോപ്പിലേതുപോലെ അവിടെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിലെല്ലാം യൂറോപ്യന്‍ ടീമുകള്‍ വിജയിച്ചതെന്നായിരുന്നു എംബാപ്പെ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടമുയർത്തിയാണ് അർജന്‍റീന എംബാപ്പെയോട് മറുപടി പറഞ്ഞത്.

ALSO READ ;FIFA U-20 World Cup | ബ്രസീലും അർജന്‍റീനയുമല്ല, അണ്ടർ 20 ഫുട്‌ബോൾ കിരീടം യുറുഗ്വേയ്ക്ക്

അതേസമയം 1997ലും 2013ലും ഫൈനൽ വരെ എത്തിയെങ്കിലും സ്വപ്‌നകിരീടം മാത്രം യുറുഗ്വേ ആദ്യമായാണ് അണ്ടർ-20 ലോകകപ്പ് ജേതാക്കളാകുന്നത്. അർജന്‍റൈൻ നഗരമായ ലാ പ്ലാറ്റയിലെ ഡിഗോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് ലാറ്റിനമേരിക്കൻ രാജ്യം കന്നിക്കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ നാലു ലോകകപ്പുകളിൽ യൂറോപ്യൻ ടീമുകൾ തുടർന്നുവന്ന കിരീടമേധാവിത്വത്തിനും ഈ ജയത്തോടെ അന്ത്യം കുറിച്ചിരിക്കുകയാണ് യുറുഗ്വേയുടെ യുവപോരാളികൾ.

മത്സരം അവസാന നിമിഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ലൂസിയാനോ റോഡ്രിഗസ് നേടിയ ഗോളിലാണ് ഇറ്റലിയെ മറികടന്നത്. 86-ാം മിനിറ്റിലാണ് ലൂസിയാനെ യുറുഗ്വേയുടെ വിജയനായകനായത്. ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ വമ്പൻമാരായ ബ്രസീലിനും അർജന്‍റീനയ്‌ക്കും അടിതെറ്റിയ വേദിയിലാണ് മറ്റൊരു ദക്ഷിണ അമേരിക്കൻ ടീമിന്‍റെ കിരീടനേട്ടം.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ