കേരളം

kerala

UEFA Champions League | പിഎസ്‌ജിയെ തകർത്ത്‌ സിറ്റി, മിലാനും ലിവർപൂളിനും റയൽമാഡ്രിഡിനും ജയം

By

Published : Nov 25, 2021, 11:51 AM IST

Updated : Nov 25, 2021, 2:49 PM IST

UEFA Champions League  Man City beat PSG  Champions League  Messi  Kylian Mbappe  പിഎസ്‌ജിയെ തകർത്തി സിറ്റി  യുവേഫ ചാമ്പ്യൻസ് ലീഗ്  കിലിയൻ എംബാപ്പെ  റയൽമാഡ്രിഡിന് വിജയം

UEFA Champions League | മെസിയും(Messi), നെയ്‌മറും, എംബാപെയും(Kylian Mbappe), ഡി മരിയയുമെല്ലാം കളത്തിലിറങ്ങിയിട്ടും പിഎസ്‌ജിക്ക്(PSG) വിജയം നേടാനായില്ല.

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിലെ(UEFA Champions League) തുല്യശക്തികളുടെ സൂപ്പർ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയെ(PSG) തളച്ച് മാഞ്ചസ്റ്റർ സിറ്റി(Manchester City). പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം.

മെസി(Messi)യുടെ പാസിൽ നിന്ന് കിലിയൻ എംബാപ്പെയിലൂടെ(Kylian Mbappe) 50-ാം മിനിട്ടിൽ പിഎസ്‌ജിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ റഹിം സ്റ്റെർലിങ്(63), ഗബ്രിയേൽ ജെസ്യൂസ്(76) എന്നിവരിലൂടെ സിറ്റി തിരിച്ചടിച്ച് വിജയം സ്വന്തമാക്കി. വിജയത്തോടെ ഗ്രൂപ്പ് എയിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ചു. അഞ്ച് കളികളിൽ നിന്ന് എട്ടു പോയിന്‍റുള്ള പിഎസ്‌ജിയും പ്രീക്വാർട്ടറിലെത്തി.

മാഡ്രിഡിനെ തളച്ച് മിലാൻ

ഗ്രൂപ്പ് ബിയിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ(Atletico Madrid) എതിരില്ലാത്ത ഒരു ഗോളിന് എ.സി മിലാൻ(AC Milan) കീഴടക്കി. 87-ാം മിനിട്ടിൽ ജൂനിയർ മെസിയാണ് മിലാനായി ഗോൾ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ മോശം ഫോം തുടരുന്ന അത്‌ലറ്റിക്കോ അഞ്ചുമത്സരങ്ങളില്‍ വഴങ്ങുന്ന മൂന്നാം തോല്‍വിയാണിത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂർ(Liverpool) എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോർട്ടോയെ തകർത്തു. മുഹമ്മദ് സലയും തിയാഗോ അല്‍കാന്‍റെയും ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. കളിച്ച അഞ്ചുമത്സരങ്ങളും വിജയിച്ച ലിവര്‍പൂള്‍ നേരത്തേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. പോര്‍ട്ടോയാണ് ഗ്രൂപ്പില്‍ രണ്ടാമത്. മിലാന്‍ മൂന്നാമതും അത്‌ലറ്റിക്കോ അവസാന സ്ഥാനത്തുമാണ്.

അയാക്‌സിന് തുടർച്ചയായ അഞ്ചാം വിജയം

ഗ്രൂപ്പ് സി യില്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസ്സിയ ഡോര്‍ട്‌മുണ്ട് സ്പോർട്ടിങ് ലിസ്ബനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു. പോര്‍ച്ചുഗീസ് ക്ലബ്ബിനായി പെഡ്രോ ഗോണ്‍സാല്‍വസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പെഡ്രേ പോറോയും വലകുലുക്കി. ഡോര്‍ട് മുണ്ടിനായി ഡോണ്‍യെല്‍ മാലെന്‍ ആശ്വാസ ഗോള്‍ നേടി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അപരാജിത കുതിപ്പ് തുടരുന്ന അയാക്‌സ് തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ബെസ്കിറ്റാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അയാക്‌സ് കീഴടക്കിയത്. സൂപ്പര്‍ താരം സെബാസ്റ്റ്യന്‍ ഹാളര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റാച്ചിഡ് ഗെസല്‍ ബെസിക്റ്റാസിനായി ആശ്വാസ ഗോള്‍ നേടി.

വിജയക്കുതിപ്പോടെ റയൽ

ഗ്രൂപ്പ് ഡിയിൽ റയൽമാഡ്രിഡ്(Real Madrid) ഷെറീഫ് ടിറാസ്പോളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ 25-ാം വർഷവും ചാമ്പ്യൻ ലീഗ് പ്രീക്വാർട്ടറിൽ കടന്നു. ഡേവിഡ് അലാബ, ടോണി ക്രൂസ്, കരിം ബെൻസേമ എന്നിവരാണ് റയലിനായി ഗോൾ നേടിയത്.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്‍റർ മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷാക്തര്‍ ഡോണെട്‌സ്‌കിനെ കീഴടക്കി. എഡിന്‍ സെക്കോയുടെ ഇരട്ട ഗോളുകളാണ് ഇന്‍ററിനെ തുണച്ചത്. ഈ വിജയത്തോടെ ഇന്‍റര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്

ALSO READ:Harmanpreet Kaur | ബിബിഎല്ലിൽ പ്ലയർ ഓഫ് ദ ടൂർണമെന്‍റ്, ചരിത്ര നേട്ടവുമായി ഹര്‍മന്‍ പ്രീത് കൗര്‍

Last Updated :Nov 25, 2021, 2:49 PM IST

ABOUT THE AUTHOR

...view details