കേരളം

kerala

ഗോള്‍ഡന്‍ ഫൂട്ടുമായി റോണോ; പാര്‍മക്ക് എതിരെ റെക്കോഡ് പ്രകടനം

By

Published : Dec 21, 2020, 8:48 PM IST

പാര്‍മക്ക് എതിരായ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എയില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലും ഇടംപിടിച്ചു

Sports news  Football news  Cristiano ronaldo  Cristiano ronaldo news  Cristiano Ronaldo wins Golden foot award  Ronaldo wins Golden foot award  33 ഗോളുമായി റോണോ വാര്‍ത്ത  ഗോള്‍ഡന്‍ ഫൂട്ടുമായി റോണോ വാര്‍ത്ത  rono with 33 goal news  rono with golden foot news
ഗോള്‍ഡന്‍ ഫൂട്ടുമായി റോണോ

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ പാര്‍മക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ഡന്‍ ഫൂട്ട് പുരസ്‌കാരത്തിന്‍റെ നിറവില്‍. 10 പേരടങ്ങുന്ന ചുരുക്കപട്ടികയില്‍ നിന്നുമാണ് അഞ്ച് തവണ ബാലന്‍ ദ്യോര്‍ സ്വന്തമാക്കിയ റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയത്. ലോക മെമ്പാടുമുള്ള തെരഞ്ഞെടുത്ത സ്‌പോര്‍സ് ലേഖകര്‍ വോട്ടെടുപ്പിലൂടെയാണ് റോണായെ തെരഞ്ഞെടുത്തത്. നേരത്തെ ഡിസംബര്‍ ഒന്നിന് റൊണാള്‍ഡോയെ പുരസ്‌കാര ജേതാവായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മൊണോക്കോയില്‍ കഴിഞ്ഞ ഞായറാഴ്‌ച നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്‌തത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ഡന്‍ ഫൂട്ട് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ശനിയാഴ്‌ച നടന്ന മത്സരത്തില്‍ പാര്‍മക്ക് എതിരായ മത്സരത്തില്‍ ഇറ്റാലിയന്‍ സീരി എയില്‍ മറ്റൊരു നേട്ടവും റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചിരുന്നു. സീരി എയുടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഈ വര്‍ഷം 33 ഗോളുകളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സ്വന്തം പേരില്‍ കുറിച്ചത്. സീരി എയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് റൊണാള്‍ഡോ.

പാര്‍മക്ക് എതിരായ മത്സരത്തില്‍ രണ്ട് ഗോളുകളാണ് റോണോയുടെ പേരില്‍ പിറന്നത്. ആദ്യ പകുതിയിലെ 26ാം മിനിട്ടിലും രണ്ടാം പകുതിയിലെ 48ാം മിനിട്ടിലുമാണ് റോണോ പാര്‍മയുടെ വല കുലുക്കിയത്. 26ാം മിനിട്ടില്‍ ഹെഡറിലൂടെ മാസ്‌മരിക ഗോള്‍ സ്വന്തമാക്കിയാണ് റൊണോ തന്‍റെ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളിന്‍റെ ജയം യുവന്‍റസ് സ്വന്തമാക്കി.

ABOUT THE AUTHOR

...view details