കേരളം

kerala

ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവേണ്ടത് കെഎല്‍ രാഹുല്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പിന്തുണച്ച് രവി ശാസ്‌ത്രി

By

Published : Mar 18, 2023, 2:57 PM IST

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തിലെ കെഎല്‍ രാഹുലിന്‍റെ പ്രകടനം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി സെലക്‌ടര്‍മാരുടെ ശ്രദ്ധപിടിച്ച് പറ്റുന്നതാണെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി.

world test championship fianl  Ravi Shastri  Ravi Shastri on KL Rahul  KL Rahul  KS Bharat  india vs australia  india vs australia 1st odi  കെഎല്‍ രാഹുല്‍  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ഇന്ത്യ vs ഓസ്‌ട്രേലിയ  രവി ശാസ്‌ത്രി  കെഎല്‍ രാഹുല്‍
ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവേണ്ടത് കെഎല്‍ രാഹുല്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇറങ്ങുമ്പോള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ടാവുമെന്നുറപ്പ്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ മാനേജ്‌മെന്‍റിന് പരിഹരിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാര്യമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ തെരഞ്ഞെടുപ്പ്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത് കെഎസ്‌ ഭരത്തായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ മികച്ച പല അവസരങ്ങളും നഷ്‌ടപ്പെടുത്തിയ താരത്തിന് ബാറ്റിങ്ങിലും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിക്കറ്റിന് പിന്നില്‍ കെഎല്‍ രാഹുലിന് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ടീമില്‍ നിന്നും സ്ഥാനം നഷ്‌ടപ്പട്ട താരമാണ് കെഎല്‍ രാഹുല്‍. നാല് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും അവസരം ലഭിച്ച രാഹുലിന് മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 38 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാഹുല്‍ പുറത്താവുകയും ചെയ്‌തിരുന്നു.

പകരമെത്തിയ ശുഭ്‌മാന്‍ ഗില്ലാവട്ടെ സെഞ്ചുറി പ്രകടനവുമായാണ് തിളങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഓപ്പണറായി ഗില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്‌തു. പക്ഷെ ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ഫോമിലക്ക് തിരികെയെത്തുന്നതിന്‍റെ സൂചന 33കാരനായ രാഹുല്‍ നല്‍കി കഴിഞ്ഞു. മുംബൈയിലെ വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന പ്രകടനമായിരുന്നു രാഹുല്‍ നടത്തിയത്.

രവി ശാസ്‌ത്രി

അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ രാഹുല്‍ അര്‍ധ സെഞ്ചുറിയുമായി പുറത്താവാതെ നിന്നാണ് അതിഥേയരുടെ വിജയം ഉറപ്പിച്ചത്. 91 പന്തില്‍ ഏഴ്‌ ഫോറുകളും ഒരു സിക്‌സും സഹിതം 75 റണ്‍സാണ് രാഹുല്‍ നേടിയത്. ഈ പ്രകടനത്തിന് പിന്നാലെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ശാസ്‌ത്രി രാഹുലിനെ പിന്തുണച്ചിരിക്കുന്നത്.

വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ എത്തുന്നതോടെ ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ ശക്തിപ്പെടുമെന്ന് ശാസ്‌ത്രി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ഏകദിനത്തിന്‍റെ കമന്‍ററിക്കിടെയാണ് മുന്‍ പരിശീലകന്‍റെ വാക്കുകള്‍.

"ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നെ സെലക്‌ടര്‍മാരില്‍ മതിപ്പുണ്ടാവുന്ന പ്രകടനമാണ് രാഹുല്‍ നടത്തിയിരിക്കുന്നത്. രാഹുല്‍ വിക്കറ്റ് കീപ്പറായെത്തുകയാണെങ്കില്‍ തങ്ങളുടെ ബാറ്റിങ് നിര കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും. മിഡില്‍ ഓര്‍ഡറില്‍ അഞ്ചാം നമ്പറിലോ, ആറാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ രാഹുലിന് കഴിയും.

ഇംഗ്ലണ്ടില്‍ വിക്കറ്റിന് ഏറെ പിന്നിലാണ് കീപ്പറുടെ സ്ഥാനം. സ്‌പിന്നര്‍മാരെ അധികം അഭിമുഖീകരിക്കേണ്ടിയും വരില്ലെന്നും രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതിന് അനുകൂലമായ കാര്യങ്ങളാണ്. ഐപിഎല്ലിന് മുന്നെ ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കാന്‍ രാഹുലിന് മുന്നില്‍ കുറച്ച് ഏകദിനങ്ങള്‍ കൂടി ബാക്കിയുണ്ട്", രവി ശാസ്‌ത്രി പറഞ്ഞു.

ALSO READ:ഉജ്ജ്വലം...! ; കൊടിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രാഹുലിനെ പുകഴ്ത്തി വെങ്കടേഷ് പ്രസാദ്

ABOUT THE AUTHOR

...view details