കേരളം

kerala

'പര്യടനത്തിൽ നിന്ന് ന്യൂസിലാൻഡ് പിൻമാറാൻ കാരണം ഇന്ത്യയിൽ നിന്നുവന്ന ഇ-മെയിൽ' ; ആരോപണവുമായി പാക് മന്ത്രി

By

Published : Sep 22, 2021, 7:35 PM IST

Pakistan Minister comments after NZ withdrawal  New Zealand vs Pak  Pakistan blames India for NZ withdrawal  Fawad Chaudhry  ന്യൂസിലൻഡ് പിൻമാറാൻ കാരണം ഇന്ത്യയിൽ നിന്നുവന്ന ഇ-മെയിൽ  ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി പാക് മന്ത്രി  ഐ.ടി മന്ത്രി ഫവാദ് ചൗധരി  ഫവാദ് ചൗധരി.  വിപിഎൻ  ഇ-മെയിൽ  പാകിസ്ഥാൻ ക്രിക്കറ്റ്
Threatening email to NZ team was sent from India: Pak Min ()

ഡിസംബറിൽ പാക് പര്യടനത്തിനെത്തുന്ന വെസ്റ്റിൻഡീസ് ടീമിനും മത്സരത്തിൽ പങ്കെടുക്കരുതെന്ന് ഭീഷണി സന്ദേശം ലഭിച്ചെന്ന് ഐ.ടി മന്ത്രി ഫവാദ് ചൗധരി

ഇസ്ലാമാബാദ് : പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ന്യൂസിലാൻഡ് പിൻമാറിയതിന് ഉത്തരവാദി ഇന്ത്യയാണെന്ന ആരോപണവുമായി ഐ.ടി മന്ത്രി ഫവാദ് ചൗധരി. ഇന്ത്യയിൽ നിന്ന് വന്ന ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിൽ മൂലമാണ് പിന്‍മാറ്റമെന്നാണ് മന്ത്രിയുടെ വാദം.

സിംഗപ്പൂർ ലൊക്കേഷനായി കാണിക്കുന്ന വിപിഎൻ ഉപയോഗിച്ചാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിലുള്ള ഒരു ഇ-മെയിൽ അയച്ചിരിക്കുന്നത്. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകരുതെന്ന് സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. ഡിസംബറിൽ പാകിസ്ഥാന്‍ പര്യടനത്തിനെത്തുന്ന വെസ്റ്റിൻഡീസ് ടീമിനും ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്, ഫവാദ് ചൗധരി ആരോപിച്ചു.

ALSO READ :ടോസിന് തൊട്ട് മുൻപ് നാടകീയ നീക്കം ; പാക് പര്യടനത്തിൽ നിന്ന് ന്യൂസിലൻഡ് പിൻമാറി

2009-ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഒരു ടീമുകളും പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയിരുന്നില്ല.

തുടർന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ന്യൂസിലൻഡ് ടീം പാകിസ്ഥാനിലെത്തിയത്. എന്നാൽ ആദ്യ മത്സരത്തിലെ ടോസിന് തൊട്ട് മുൻപ് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ടീം പിൻമാറുകയായിരുന്നു.

ABOUT THE AUTHOR

...view details