കേരളം

kerala

'എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത ഇതിഹാസം' ; മിതാലി രാജിന് ആശംസയുമായി തപ്‌സി പന്നു

By

Published : Jun 8, 2022, 4:51 PM IST

Updated : Jun 8, 2022, 5:13 PM IST

മിതാലി രാജിന്‍റെ ജീവചരിത്രം കാണിക്കുന്ന 'ശബാഷ് മിതു' എന്ന ചിത്രത്തിൽ മിതാലിയായി തപ്‌സി പന്നുവാണ് വേഷമിടുന്നത്

Taapsee Pannu on Mithali Rajs retirement  Mithali Rajs retirement  മിതാലി രാജിന് ആശംസയുമായി തപ്‌സി പന്നു  മിതാലി രാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു  MITHALI RAJ ANNOUNCES RETIREMENT FROM INTERNATIONAL CRICKET
എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത ഇതിഹാസം; മിതാലി രാജിന് ആശംസയുമായി തപ്‌സി പന്നു

മുംബൈ : രണ്ട് പതിറ്റാണ്ട് നീണ്ട വിജയകരമായ കരിയറിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മിതാലി രാജിന് ആശംസകൾ അറിയിച്ച് ബോളിവുഡ് താരം തപ്‌സി പന്നു. വനിത ക്രിക്കറ്റിന് മിതാലി രാജ് നൽകിയ സംഭാവന വളരെ വലുതാണെന്നും എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത ഇതിഹാസമാണ് അവരെന്നും തപ്‌സി പന്നു പറഞ്ഞു. മിതാലി രാജിന്‍റെ ജീവചരിത്രം കാണിക്കുന്ന 'ശബാഷ് മിതു' എന്ന ചിത്രത്തിൽ മിതാലിയായി വേഷമിടുന്നത് തപ്‌സിയാണ്.

സ്വന്തം പേരിൽ റെക്കോർഡുകളുള്ള ഒട്ടനവധി ക്രിക്കറ്റ് താരങ്ങളുണ്ട്. നിരവധി ആരാധകർ പിന്തുടരുന്ന ക്രിക്കറ്റ് താരങ്ങളുണ്ട്. കാണികളെ പ്രചോദിപ്പിക്കുന്ന ക്രിക്കറ്റ് താരങ്ങളുണ്ട്. എന്നാൽ മിതാലി ഇതെല്ലാം തന്‍റെ ക്ലാസിക്ക് ഗ്രേസ്‌ഫുൾ ശൈലിയിൽ ചെയ്‌തിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ സാന്നിധ്യമുള്ള കളിയാക്കി ക്രിക്കറ്റിനെ മാറ്റുന്നതിലും പ്രധാന പങ്കുവഹിച്ചു - തപ്‌സി പറഞ്ഞു.

നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടുമുള്ള വനിത - ക്രിക്കറ്റിന് നൽകിയ സംഭാവനകളുടെ പേരിൽ അവർ ഓർമിക്കപ്പെടും. 23 വർഷത്തെ അവരുടെ മഹത്തായ യാത്രയെ കുറച്ചുനേരം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അതിലൂടെ എനിക്ക് പ്രതിരോധത്തിന്‍റെയും സ്ഥിരോത്സാഹത്തിന്‍റെയും പാഠങ്ങൾ പഠിക്കാൻ സാധിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത ഇതിഹാസമാണവർ. തപ്‌സി കൂട്ടിച്ചേർത്തു.

23 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറാണ് 39കാരിയായ മിതാലി അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 1999ൽ 16 വയസുള്ളപ്പോൾ ഇന്ത്യക്കായി കളിച്ചുതുടങ്ങിയ മിതാലി രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിത ക്രിക്കറ്ററാണ്. 12 ടെസ്റ്റുകളിലും, 232 ഏകദിനങ്ങളിലും, 89 ടി20കളിലും രാജ്യത്തെ പ്രതിനിധീകരിച്ച മിതാലി രണ്ട് തവണ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ട്.

Last Updated : Jun 8, 2022, 5:13 PM IST

ABOUT THE AUTHOR

...view details