കേരളം

kerala

ടി20 ലോകകപ്പ് ; ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കും, ശാർദുലോ, ശ്രേയസോ എത്തുമെന്ന് റിപ്പോർട്ട്

By

Published : Sep 28, 2021, 6:45 PM IST

വർഷങ്ങളായി തുടരുന്ന പരിക്കും ഫോമില്ലായ്‌മയുമാണ് താരത്തിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐയെ നിർബന്ധിതനാക്കുന്നത്

T20 World cup  Hardik pandy  ടി20 ലോകകപ്പ്  ഹാർദിക് പാണ്ഡ്യ  ബിസിസിഐ  BCCI  ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കും  ഐപിഎൽ  ശ്രേയസ് അയ്യർ  ശാർദ്ദുൽ താക്കൂർ
ടി20 ലോകകപ്പ്; ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കും, ശാർദുലോ, ശ്രേയസോ ടീമിലെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി :ടി 20 ലോകകപ്പിൽ നിന്നുള്ള ഇന്ത്യൻ ടീമിൽ നിന്ന് പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. താരത്തിന് പകരക്കാരനായി ശാർദുൽ താക്കൂറിനെയോ ശ്രേയസ് അയ്യരെയോ ടീമിൽ ഉൾപ്പെടുത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫിറ്റ്നസ് പ്രശ്‌നങ്ങളാൽ മോശം ഫോമിലുള്ള താരം കഴിഞ്ഞ കുറച്ചുകാലമായി പന്തെറിയുന്നുണ്ടായിരുന്നില്ല. ബാറ്റിങ്ങിലും മോശം ഫോമിലായിരുന്നു. ഐപിഎല്ലിൽ ഈ സീസണിൽ താരത്തെ ബാറ്ററായാണ് മുംബൈ ടീം ഉൾപ്പെടുത്തിയത്. ഇതോടെയാണ് ഓൾ റൗണ്ടർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന താരത്തിന്‍റെ നിലനിൽപ്പ് ചോദ്യ ചിഹ്നമാകുന്നത്.

ഫോമിലല്ലാത്ത താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ ഒട്ടേറെ മുതിർന്ന താരങ്ങൾ രംഗത്ത് വന്നിരുന്നു. ബാറ്ററായി മാത്രമാണ് കളിപ്പിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഹാര്‍ദിക്കിന് പകരം ശാർദുല്‍ താക്കൂറിനെയോ ശ്രേയസ് അയ്യരെയോ ടീമിൽ ഉൾപ്പെടുത്തണം എന്ന തരത്തിലും അഭിപ്രായങ്ങൾ വന്നിരുന്നു.

ALSO READ :IPL 2021 : ഡൽഹിക്ക് ബാറ്റിങ് തകർച്ച, കൊൽക്കത്തക്ക് 128 റണ്‍സ് വിജയ ലക്ഷ്യം

ഒക്‌ടോബർ 10വരെ ലോകകപ്പ് ടീമിൽ മാറ്റം വരുത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് സാധിക്കും. അതിനാൽ തന്നെ ഐപിഎല്ലിൽ താരത്തിന്‍റെ മുന്നോട്ടുള്ള പ്രകടനത്തെ ആശ്രയിച്ചായിരിക്കും ടീമിൽ മാറ്റം വരുത്തുക. എന്നാൽ ബാറ്റിങ് ഓൾറൗണ്ടർ എന്ന നിലയിൽ താക്കൂറിനെ ഹാർദിക്കിന് പകരക്കാരൻ ആക്കാൻ കഴിയില്ല എന്ന തരത്തിലും അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്.

ABOUT THE AUTHOR

...view details