കേരളം

kerala

Syed Mushtaq Ali T20 : ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് തോറ്റു ; കേരളത്തിന് മടക്കം

By

Published : Nov 18, 2021, 3:04 PM IST

സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിന്‍റെ (Syed Mushtaq Ali T20) ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് തോല്‍വി വഴങ്ങി ( Quarter Final 1-Tamil Nadu vs Kerala) കേരളത്തിന്‍റെ മടക്കം

Syed Mushtaq Ali T20  Quarter Final 1-Tamil Nadu vs Kerala  Tamil Nadu vs Kerala  sanju samson  സയ്യിദ് മുഷ്‌താഖ് അലി ടി20  കേരളം തമിഴ്‌നാട്  സഞ്ജു സാംസണ്‍
Syed Mushtaq Ali T20: ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് തോറ്റു; കേളത്തിന് മടക്കം

ന്യൂഡല്‍ഹി : സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ (Syed Mushtaq Ali T20) നിന്നും കേരളം (Kerala Cricket Team) പുറത്ത്. ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് തോല്‍വി വഴങ്ങിയാണ് (Quarter Final 1-Tamil Nadu vs Kerala) കേരളത്തിന്‍റെ മടക്കം.

അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് തമിഴ്‌നാട് (Tamil Nadu Cricket Team) കേരളത്തെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. എന്നാല്‍ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ തമിഴ്‌നാട് ലക്ഷ്യം മറികടന്നു. സ്‌കോര്‍: കേരളം-181/4 (20), തമിഴ്‌നാട്- 187/5 (19.3).

31 പന്തില്‍ 46 റണ്‍സെടുത്ത സായ് സുദര്‍ശനാണ് തമിഴ്‌നാടിന്‍റെ ടോപ് സ്‌കോറര്‍. ഒമ്പത് പന്തില്‍ 19 റണ്‍സടിച്ച ഷാരൂഖ് ഖാനും ഒരു പന്തില്‍ ആറ് റണ്‍സെടുത്ത മുഹമ്മദുമാണ് തമിഴ്‌നാടിന്‍റെ വിജയം ഉറപ്പിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.

വിജയ് ശങ്കര്‍ (26 പന്തില്‍ 33), ഹരി നിശാന്ത് (22 പന്തില്‍ 32), സഞ്ജയ് യാദവ് (22 പന്തില്‍ 32) എന്നിവരുടെ പ്രകടനവും ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. കേരളത്തിനായി മനു കൃഷ്‌ണന്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കെഎം ആരിഫ്, എസ് മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

also read: Suryakumar yadav: 'ആകാശം പരിധിയല്ല, അതാണ് മാനദണ്ഡം': സൂര്യകുമാർ യാദവ്

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന്‍റെ ഇന്നിങ്സില്‍ വിഷ്‌ണു വിനോദ്, റോഹന്‍ എസ്‌, സച്ചിന്‍ ബേബി എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്. വിഷ്‌ണു വിനോദ് 26 പന്തില്‍ 65 റണ്‍സടിച്ച് പുറത്താവാതെ നിന്നു. റോഹന്‍ എസ്‌ 43 പന്തില്‍ 51 റണ്‍സും സച്ചിന്‍ ബേബി 32 പന്തില്‍ 33 റണ്‍സും നേടി.

മുഹമ്മദ് അസ്‌റുദ്ദീന്‍ 15 റണ്‍സെടുത്തു. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (sanju samson) പൂജ്യത്തിന് പുറത്തായി. എംഎസ് അഖില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ABOUT THE AUTHOR

...view details