കേരളം

kerala

eng vs pak: മുള്‍ട്ടാനിലും പാക് പടയ്‌ക്ക് തോല്‍വി; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

By

Published : Dec 12, 2022, 4:16 PM IST

രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി അടിച്ച ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കാണ് മത്സരത്തിലെ കേമന്‍.

pakistan vs england  pakistan vs england 2nd test highlights  ഹാരി ബ്രൂക്ക്  Harry Brooke  മുള്‍ട്ടാന്‍ ടെസ്റ്റില്‍ പാകിസ്ഥാന് തോല്‍വി  Pakistan lost in Multan Test  മാര്‍ക്ക് വുഡ്  Mark Wood
eng vs pak: മുള്‍ട്ടാനിലും പാക് പടയ്‌ക്ക് തോല്‍വി; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

മുള്‍ട്ടാന്‍: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് വിജയം. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിന്‍റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 355 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരു ദിനം ശേഷിക്കെ രണ്ടാം ഇന്നിങ്‌സില്‍ 328 റണ്‍സിന് ഓള്‍ഔട്ടായി. സ്കോര്‍: ഇംഗ്ലണ്ട് 281, 275, പാകിസ്ഥാന്‍ 202, 328.

നാല് വിക്കറ്റ് വീഴ്‌ത്തിയ മാര്‍ക്ക് വുഡാണ് ജയത്തിന്‍റെ വക്കില്‍ നിന്നും പാകിസ്ഥാനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. സൗദ് ഷക്കീലാണ് (94) പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് (60), അബ്‌ദുള്ള ഷഫീഖ് (45), മുഹമ്മദ് റിസ്‌വാന്‍ (30), മുഹമ്മദ് നവാസ് (45) തുടങ്ങിയവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഒലി റോബിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി അടിച്ച ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കാണ് മത്സരത്തിലെ താരം. 149 പന്തില്‍ 108 റണ്‍സാണ് താരം നേടിയത്. വിജയത്തോടെ മൂന്ന് മത്സര പരമ്പരയും ഇംഗ്ലണ്ട് 2-0ന് സ്വന്തമാക്കി. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 74 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.

ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകളിലെയും തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന പാക് സ്വപ്‌നത്തിന് തിരിച്ചടിയാവും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 17ന് കറാച്ചിയിലാണ് ആരംഭിക്കുക.

also read:ഇവരുടെ കാലം കഴിഞ്ഞോ?; രഹാനെയ്‌ക്കും ഇഷാന്തിനും സാഹയ്‌ക്കും ബിസിസിഐ കരാര്‍ നഷ്‌ടമാവുമെന്ന് റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details