കേരളം

kerala

WATCH : ഓസ്‌കറിന് പിന്നാലെ വീണ്ടും 'നാട്ടു നാട്ടു' തരംഗം ; ചുവടുവച്ച് സുനില്‍ ഗവാസ്‌കര്‍

By

Published : Mar 14, 2023, 1:09 PM IST

ഓസ്‌കര്‍ പുരസ്‌കാരം നേടിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ചുവടുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അഹമ്മദാബാദ് ടെസ്റ്റിന്‍റെ അഞ്ചാം ദിനം മത്സരത്തിന് മുന്നോടിയായുള്ള അവതരണത്തിനിടെയാണ് 73കാരന്‍റെ ഡാന്‍സ്

Oscars 2023  Sunil Gavaskar Dances On Naatu Naatu  Sunil Gavaskar  Naatu Naatu win Oscars 2023  Border Gavaskar Trophy  india vs australia  സുനില്‍ ഗവാസ്‌കര്‍  നാട്ടു നാട്ടുവിന് ഓസ്‌കാര്‍  നാട്ടു നാട്ടു സുനില്‍ ഗവാസ്‌കര്‍ ഡാന്‍സ്  ഓസ്‌കാര്‍ 2023  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
'നാട്ടു നാട്ടു' തരംഗം; ചുവടുവച്ച് സുനില്‍ ഗവാസ്‌കര്‍

അഹമ്മദാബാദ് :ഓസ്‌കര്‍ തിളക്കത്തിന് പിന്നാലെ ഇന്ത്യയില്‍ വീണ്ടും 'നാട്ടു നാട്ടു' തരംഗം ഉയരുകയാണ്. മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരമാണ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' സ്വന്തമാക്കിയത്. ഒറിജിനൽ സോങ് വിഭാഗത്തില്‍ പുരസ്‍കാരം ലഭിക്കുന്ന ഇന്ത്യൻ സിനിമയിലെ ആദ്യ ഗാനമാണിത്.

ഇതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യ മുഴുവനായും ഈ നേട്ടം ആഘോഷിക്കുകയാണ്. ഇതിന്‍റെ പ്രതിധ്വനി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും അലയടിച്ചു.

അഹമ്മദാബാദ് ടെസ്റ്റിന്‍റെ അഞ്ചാം ദിന മത്സരം ആരംഭിക്കുന്നതിന് മുന്‍പുതന്നെ 'നാട്ടു നാട്ടു'വിന്‍റെ ഓസ്‌കര്‍ നേട്ടം ഇന്ത്യയില്‍ കാട്ടുതീയായി പടര്‍ന്നിരുന്നു. കളി തുടങ്ങുന്നതിന് മുന്നോടിയായുള്ള അവതരണ ചടങ്ങിനിടെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ 'നാട്ടു നാട്ടു'വിന് ചുവടുവയ്‌ക്കുകയും ചെയ്‌തു. ഇതിന്‍റെ ദൃശ്യങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവച്ചിട്ടുണ്ട്.

ടെൽ ഇറ്റ് ലൈക്ക് എ വുമൺ എന്ന ചിത്രത്തിലെ 'അപ്ലൗഡ്‌സ്', ടോപ്പ് ഗൺ : മാവെറിക്ക് എന്നതിലെ 'ഹോൾഡ് മൈ ഹാൻഡ്', ബ്ലാക്ക് പാന്തർ : വക്കണ്ട ഫോറെവർ എന്ന ചിത്രത്തിലെ 'ലിഫ്റ്റ് മി അപ്പ്', എവരിതിങ്‌ എവേര്‍ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ 'ദിസ് ഈസ് എ ലൈഫ്' എന്നിവയെ പിന്തള്ളിയാണ് 'നാട്ടു നാട്ടു'വിന്‍റെ പുരസ്‌കാര നേട്ടം. എംഎം കീരവാണിയാണ് ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കാലഭൈരവയും രാഹുലും ചേര്‍ന്നാണ് ശബ്‌ദം നല്‍കിയത്.'നാട്ടു നാട്ടു' അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഓസ്‌കര്‍ പുരസ്‌കാര വേദിയായ ഡോള്‍ബി തിയേറ്റര്‍ ഇളകി മറിഞ്ഞിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് പാട്ടിനെക്കുറിച്ചുള്ള ഒരോ പരാമര്‍ശങ്ങളും സദസ് വരവേറ്റത്.

എംഎം കീരവാണിയും ചന്ദ്രബോസും ചേര്‍ന്നാണ് ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. നാട്ടു നാട്ടു അന്താരാഷ്‌ട്ര തലത്തില്‍ നേടുന്ന മൂന്നാമത്തെ പുരസ്‌കാരമാണിത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും തെലുങ്കു ഗാനം സ്വന്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്' ഡോക്യുമെന്‍ററി വിഭാഗത്തിൽ ഓസ്‌കര്‍ നേടിയിരുന്നു. ഈ വിഭാഗത്തില്‍ ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്. കാർത്തിക് ഗോൺസാൽവസ് സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിലെ ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്.

ഇന്ത്യയില്‍ നിന്നും ഈ വിഭാഗത്തിലേക്ക് ഇതിന് മുന്‍പ് രണ്ട് ചിത്രങ്ങള്‍ക്ക് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. 'ദ ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്' (1969) , 'ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫെയിസസ്‌' (1979) എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഓസ്‌കര്‍ നോമിനേഷനുകളുണ്ടായിരുന്നത്.

ALSO READ:'മറ്റൊരാള്‍ ശരിയല്ലെന്ന് തെളിയിക്കേണ്ട കാര്യം എനിക്കില്ല' ; തുറന്നടിച്ച് വിരാട് കോലി

അതേസമയം ഇരു ചിത്രങ്ങളുടേയും അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും മുന്‍ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്, മുന്‍ താരങ്ങളായ വിരേന്ദർ സെവാഗ്, അനില്‍ കുംബ്ലെ, പ്രഗ്യാന്‍ ഓജ, വിവിഎസ്‌ ലക്ഷ്‌മണ്‍, ആകാശ് ചോപ്ര, തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ