കേരളം

kerala

'കോലിയുടെ നേതൃത്വത്തില്‍ ടീം മികച്ചതായിരുന്നു, ഇപ്പോള്‍ ഓവര്‍ റേറ്റഡ്' ; തുറന്നടിച്ച് ശ്രീകാന്ത്

By ETV Bharat Kerala Team

Published : Jan 3, 2024, 1:28 PM IST

Kris Srikkanth Slams Indian Test Team : ഇന്ത്യന്‍ ടെസ്റ്റ് ടീം ഓവര്‍ റേറ്റഡാണെന്ന് കൃഷ്‌ണമാചാരി ശ്രീകാന്ത്. വിരാട് കോലിയുടെ നേതൃത്വത്തില്‍ കളിച്ച വര്‍ഷങ്ങളില്‍ ടീം ഏറെ മികച്ചതായിരുന്നു എന്നും മുന്‍ താരം.

Kris Srikkanth  Indian Test Team  കൃഷ്‌ണമാചാരി ശ്രീകാന്ത്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Former Captain Kris Srikkanth Slams Indian Test Team

മുംബൈ :ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകനും സെലക്‌ടറുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്. ടെസ്റ്റ് ക്രിക്കറ്റിലും ടി20യിലും ഇന്ത്യന്‍ ടീം 'ഓവർറേറ്റഡ്' ആണെന്നാണ് ശ്രീകാന്ത് തുറന്നടിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ രോഹിത് ശര്‍മയും സംഘവും കൂറ്റന്‍ തോല്‍വി വഴങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് 64-കാരന്‍റെ വാക്കുകള്‍ (Kris Srikkanth Slams Indian test Team).

"ടി20 ക്രിക്കറ്റിൽ ഇന്ത്യ വളരെ അധികം ഓവര്‍റേറ്റഡാണ്. ഏകദിന ക്രിക്കറ്റില്‍ നമ്മള്‍ മികച്ചൊരു ടീം തന്നെയാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. സെമിയും ഫൈനലും ഒക്കെ ഒരൊറ്റ മത്സരം മാത്രമാണ്. ഇതില്‍ ഭാഗ്യം ഒരു വലിയ ഘടകമാണ്.

ഇനി ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോഴും ഇപ്പോഴത്തെ ഇന്ത്യ ഓവര്‍ റേറ്റഡാണ്. എന്നാല്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ കളിച്ച രണ്ടോ മൂന്നോ വര്‍ഷങ്ങളില്‍ ഇന്ത്യ ഏറെ മികച്ച ടീമായിരുന്നു. ഇംഗ്ലണ്ടിൽ ആധിപത്യം പുലര്‍ത്തി, ദക്ഷിണാഫ്രിക്കയില്‍ മികച്ച പോരാട്ടമാണ് നമ്മള്‍ നടത്തിയത്. ഓസ്‌ട്രേലിയയില്‍ ടീം വിജയിക്കുകയും ചെയ്‌തു" - ശ്രീകാന്ത് പറഞ്ഞു.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഓവര്‍ റേറ്റഡായ കളിക്കാരുടേയും തങ്ങളുടെ മികവിനൊത്ത പ്രകടനം നടത്താത്തവരുടേയും സംയോജനമാണെന്നും ശ്രീകാന്ത് തുറന്നടിച്ചു. "ഐസിസി റാങ്കിങ്ങിനെക്കുറിച്ച് നമ്മള്‍ ഓര്‍ക്കേണ്ടതേയില്ല. എല്ലായ്‌പ്പോഴും നമ്മള്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ റാങ്കിലുണ്ട്.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം എന്നു പറയുന്നത്, ഓവര്‍ റേറ്റഡായ കളിക്കാരും തങ്ങളുടെ മികവിനൊത്ത പ്രകടനം നടത്താത്ത കളിക്കാരും ചേര്‍ന്നതാണ്. മറുവശത്ത് കുല്‍ദീപ് യാദവിനെപ്പോലുള്ള താരങ്ങള്‍ക്ക് മതിയായ അവസരം ലഭിക്കാത്തതും നമ്മള്‍ കാണുന്നുണ്ട്"- ശ്രീകാന്ത് പറഞ്ഞു.

ALSO READ: കൂറ്റന്‍ സിക്‌സറുമായി സഞ്‌ജു ; പന്ത് പതിച്ചത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ - വീഡിയോ

മുൻകാല പ്രതാപങ്ങൾക്ക് അപ്പുറത്തേക്ക് ടീം നീങ്ങേണ്ടതുണ്ടെന്നും നിലവിലെ പ്രകടനത്തിലാണ് അവര്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "മികച്ച ടീമാകണമെങ്കിൽ ഹോം ഗ്രൗണ്ടിൽ നിങ്ങൾ വമ്പന്മാരാവണം. റിഷഭ്‌ പന്ത് മികച്ച പ്രകടനം നടത്തിയ സമയത്ത് നമ്മള്‍ അതാണ് ചെയ്‌തത്.

ALSO READ: വിരമിക്കല്‍ ടെസ്റ്റിന് മുന്‍പ് തൊപ്പിയും ബാഗും മോഷണം പോയി ; കണ്ടെത്താന്‍ സഹായിക്കണമെന്ന് ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും കണ്ടത് ഇതിന്‍റെ തുടര്‍ച്ചയായിരുന്നു. അതേക്കുറിച്ച് നമുക്ക് വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കാം. എന്നാല്‍ ആ മുൻകാല നേട്ടങ്ങളിൽ അഭിരമിച്ച് നിന്നാല്‍ നിങ്ങൾ മുന്നോട്ട് പോകില്ല. കഴിഞ്ഞ രണ്ട് വർഷമായി ടീം എങ്ങനെയാണ് കളിച്ചതെന്ന് നിങ്ങള്‍ നോക്കേണ്ടതുണ്ട്" അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ALSO READ: ഇന്ത്യയ്‌ക്കും മുംബൈക്കും ആശ്വാസം; ഹാര്‍ദിക് ജിമ്മില്‍- വീഡിയോ കാണം

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റ് ഇന്നാണ് ആരംഭിക്കുന്നത്. കേപ്‌ടൗണിലെ ക്യൂന്‍സ്‌ലാന്‍ഡിലാണ് കളി നടക്കുക. ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്‌ക്ക് പരമ്പര സമനിലയിലാക്കണമെങ്കില്‍ കേപ്‌ടൗണില്‍ ജയിച്ചേ മതിയാവൂ.

ABOUT THE AUTHOR

...view details