കേരളം

kerala

ഏഴോവര്‍ പന്തെറിഞ്ഞ് ജസ്‌പ്രീത് ബുംറ ; എൻ‌സി‌എയില്‍ പരിശീലന മത്സരത്തിനും സജ്ജന്‍

By

Published : Jun 27, 2023, 6:03 PM IST

ലൈറ്റ് വർക്ക്ഔട്ടുകള്‍ മാത്രം ചെയ്‌തിരുന്ന ജസ്‌പ്രീത് ബുംറ ബോളിങ് സെഷനുകളിലേക്ക് കടന്നതായി ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതര്‍

Bumrah bowling seven overs a day at NCA nets  Jasprit Bumrah  Jasprit Bumrah news  Jasprit Bumrah injury updates  ജസ്‌പ്രീത് ബുംറ  ജസ്‌പ്രീത് ബുംറ തിരിച്ചുവരവ്  ദേശീയ ക്രിക്കറ്റ് അക്കാദമി  National Cricket Academy
ഏഴോവര്‍ പന്തെറിഞ്ഞ് ജസ്‌പ്രീത് ബുംറ

ബെംഗളൂരു : ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവിനായി കാത്തിരിപ്പിലാണ് ആരാധകര്‍. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ മുതല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് 29-കാരന്‍. വിടാതെ പിന്തുടര്‍ന്നിരുന്ന മുതുകിനേറ്റ പരിക്കിനെ അകറ്റാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലൻഡിൽ വച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) തിരിച്ചുവരവിന്‍റെ പാതയിലുള്ള താരം നെറ്റ്‌സിൽ ഒരു ദിവസം ഏഴ് ഓവർ ബോള്‍ ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി ബുംറയുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ആരാധകര്‍ക്ക് എറെ സന്തോഷം പകരുന്ന വാര്‍ത്തയാണിത്.

നേരത്തെ ലൈറ്റ് വർക്ക്ഔട്ടുകള്‍ മാത്രം ചെയ്‌തിരുന്ന ബുംറ ബോളിങ് സെഷനുകളിലേക്ക് എത്തിയത് വലിയ പുരോഗതിയാണെന്ന് എന്‍സിഎ വൃത്തങ്ങള്‍ പ്രതികരിച്ചു. "ഇത്തരത്തിലുള്ള ഒരു പരിക്കിന്, നിരന്തരമായ നിരീക്ഷണം ആവശ്യമായതിനാൽ ഇത്ര സമയത്തിനുള്ളില്‍ തിരിച്ചുവരുമെന്ന് ഉറപ്പിച്ചുപറയുക സാധ്യമല്ല. പക്ഷേ, ബുംറ സുഖം പ്രാപിച്ചുവരികയാണെന്നും എൻസിഎ നെറ്റ്സിൽ ഏഴ് ഓവർ ബോള്‍ ചെയ്തുവെന്നും പറയാം.

ഇത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളിലുള്ള ക്രമാനുഗതമായ വർധനവാണ്. അത് പ്രാരംഭ കാലഘട്ടത്തിലെ ലൈറ്റ് വർക്ക്ഔട്ടുകളിൽ നിന്ന് ഇപ്പോള്‍ ബോളിങ് സെഷനുകളിലേക്ക് എത്തിയിരിക്കുന്നു. അടുത്ത മാസം ബുംറ കുറച്ച് പരിശീലന മത്സരങ്ങൾ (എൻ‌സി‌എയിൽ) കളിക്കും, തുടർന്ന് അദ്ദേഹത്തിന്‍റെ ഫിറ്റ്‌നസ് വീണ്ടും വിലയിരുത്തും" - എന്‍സിഎ വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ജസ്‌പ്രീത് ബുംറയെ തിരികെ കൊണ്ടുവരുമ്പോൾ അതീവ ശ്രദ്ധ വേണമെന്ന് ഇന്ത്യയുടെ മുന്‍ സ്‌ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിങ്‌ പരിശീലകനായിരുന്ന റാംജി ശ്രീനിവാസൻ പറഞ്ഞു" - ബുംറയുടെ തിരിച്ചുവരവില്‍ തിടുക്കപ്പെടരുത്. എൻസിഎയിൽ പരിശീലന മത്സരങ്ങൾ കളിക്കുന്നത് ഒരു നല്ല ചുവടുവയ്പ്പാണ്, കാരണം അത് ഒരു മത്സരത്തിന് അനുസൃതമായി അവന്‍റെ ശരീരത്തെ ട്യൂൺ ചെയ്യാൻ സഹായിക്കും.

ALSO READ: odi world cup 2023| ലോകം ലോകകപ്പ് ആവേശത്തിലേക്ക്... കണ്ടിരിക്കേണ്ട അഞ്ച് മത്സരങ്ങള്‍ ഇതാ

താരത്തെ ടോപ് ലെവല്‍ ക്രിക്കറ്റിലേക്ക് എത്തിക്കും മുമ്പ് കുറച്ച് ആഭ്യന്തര മത്സരങ്ങളിൽ കളിക്കാൻ അനുവദിക്കുന്നത് ഗുണം ചെയ്യുമെന്ന് തോന്നുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ആവശ്യങ്ങൾ വ്യത്യസ്തമാണ്, അത്രയും ജോലിഭാരം ഏറ്റെടുക്കാൻ ശരീരം സജ്ജരായിരിക്കണം. പരിക്കില്‍ നിന്ന് തിരിച്ചെത്തുകയെന്നത് ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. അതിനായി ബുംറയ്ക്ക് പരമാവധി വീണ്ടെടുക്കൽ സമയം അനുവദിക്കണം" - റാംജി ശ്രീനിവാസൻ പറഞ്ഞു.

ALSO READ: odi world cup 2023| ലോകകപ്പ് വരുന്നു, കാര്യവട്ടത്ത് സന്നാഹം: ഇന്ത്യ- പാക് പോരാട്ടം അഹമ്മദാബാദില്‍

അയർലൻഡിനെതിരായ ടി20 പരമ്പരയിലൂടെ താരത്തെ തിരികെ എത്തിക്കാന്‍ ബിസിസിഐ ശ്രമം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും ദേശീയ ക്രിക്കറ്റ് അക്കാദമിയിലുണ്ട്.

ABOUT THE AUTHOR

...view details