കേരളം

kerala

'ഇഷാൻ പിണക്കത്തിലാണ്', ഒരു വിവരവുമില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍

By ETV Bharat Kerala Team

Published : Jan 12, 2024, 12:55 PM IST

Ishan Kishan not yet available to play Renji trophy: രഞ്‌ജി ട്രോഫിയില്‍ കളിക്കുന്നതിനായി ഇഷാന്‍ കിഷന്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍.

Ishan Kishan  Rahul Dravid  ഇഷാന്‍ കിഷന്‍  രാഹുല്‍ ദ്രാവിഡ്
Ishan Kishan not yet available to play Renji trophy

മുംബൈ:ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും അവധിയെടുത്ത ഇഷാന്‍ കിഷനെ (Ishan Kishan) അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലേക്ക് പരിഗണിച്ചിരുന്നില്ല. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇഷാന്‍ ഒഴിവായത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ടായിരുന്നു 25-കാരന്‍ സ്‌ക്വാഡ് വിട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായില്‍ സഹോദരന്‍റെ ബെര്‍ത്ത് ഡേ ആഘോഷത്തിനായിരുന്നു ഇഷാന്‍ നേരെ പോയത്. താരത്തിന്‍റെ പ്രവര്‍ത്തി ബിസിസിഐക്കും സെലക്‌ടര്‍മാര്‍ക്കും അത്ര രസിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ തന്നെ പുറത്ത് വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണോ ഇഷാനെ അഫ്‌ഗാനിസ്ഥാനതിരായ സ്‌ക്വാഡിലേക്ക് പരിഗണിക്കാതിരുന്നതെന്ന അഭ്യൂഹങ്ങളില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചിരുന്നു.

താരത്തിനെതിരെ ഒരു അച്ചടക്ക നടപടിയും ഇല്ലെന്നും എന്നാൽ തിരിച്ചുവരവിന് മുമ്പ് ഇഷാൻ കിഷൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്നുമായിരുന്നു ദ്രാവിഡ് പറഞ്ഞത്. അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യ്‌ക്ക് മുമ്പ് നടത്തിയ വാര്‍ത്ത സമ്മേളത്തില്‍ ഇതു സംബന്ധിച്ച ദ്രാവിഡിന്‍റെ വാക്കുകള്‍ ഇങ്ങനെ...

ALSO READ: ടി20 ലോകകപ്പിന് സഞ്ജുവും ഇഷാനും വേണ്ട, വിക്കറ്റ് കീപ്പറാകേണ്ടത് ഈ താരമെന്ന് സുനില്‍ ഗവാസ്‌കര്‍

"ഇല്ല, അത്തരത്തില്‍ ഒന്നും തന്നെയില്ല (അച്ചടക്ക നടപടിയില്ല). ഇഷാൻ കിഷൻ സെലക്ഷന് ലഭ്യമായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും അവന്‍ ഒരു ഇടവേള ആവശ്യപ്പെട്ടിരുന്നു. അത് ഞങ്ങൾ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.

സെലക്ഷന് ലഭ്യമാണെന്ന് അവന്‍ ഞങ്ങളെ അറിയിച്ചിട്ടില്ല. സെലക്ഷന് ലഭ്യമാകുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് അവന്‍ അതു ഞങ്ങളെ അറിയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്"-ദ്രാവിഡ് പറഞ്ഞു. എന്നാല്‍ രഞ്ജി ട്രോഫി കളിക്കുന്നതിനായി ഇഷാന്‍ ഇതുവരെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തിയെ ഉദ്ധരിച്ച് ഒരു വാര്‍ത്ത ഏജന്‍സിയാണ് പ്രസ്‌തുത റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. (Ishan Kishan not yet available to play Renji trophy After Rahul Dravid's Message)

ALSO READ: മൊഹാലിയിലെ മാസ്റ്റര്‍ക്ലാസ്, നായകന്‍റെ അഭിനന്ദനം; വെളിപ്പെടുത്തലുമായി ശിവം ദുബെ

"ഇല്ല, ഇഷാന്‍ കിഷന്‍ ഇതേവരെ ഞങ്ങളെ ബന്ധപ്പെടുകയോ, കളിക്കാനുള്ള സന്നദ്ധത അറിയിക്കുകയോ ചെയ്‌തിട്ടില്ല. അവന്‍ കളിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ നേരിട്ടുതന്നെ പ്ലേയിങ് ഇലവനിലേക്ക് എത്താം" - ദേബാശിഷ് ചക്രബര്‍ത്തി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. (Jharkhand State Cricket Association).

അതേസമയം അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്ക് ഇഷാനെ പരിഗണിക്കാതിരുന്നപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി സഞ്‌ജു സാംസണേയും ജിതേഷ് ശര്‍മയേയുമാണ് സെലക്‌ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തിയത്. അതേസമയം നേരത്തെ പല പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിലുണ്ടായിട്ടും നിരന്തരം പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തിരിക്കേണ്ടി വന്നതില്‍ ഇഷാന് അതൃപ്തിയുണ്ടായിരുന്നു എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. 2023-ലെ ഏകദിന ലോകകപ്പിന് ശേഷം ഓസ്ട്രേലിയയ്‌ക്ക് എതിരെ നടന്ന ടി20 പരമ്പരയില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ഇഷാന്‍ അഭ്യര്‍ത്ഥിച്ചിരുന്നതായും എന്നാല്‍ അതു നിരസിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.

ALSO READ:റണ്‍ ഔട്ട് ആകുന്നതും 'കഷ്‌ടമാണ്'; അഫ്‌ഗാനെതിരായ പുറത്താകലിനെ കുറിച്ച് രോഹിത് ശര്‍മ

ABOUT THE AUTHOR

...view details