കേരളം

kerala

ഐപിഎല്‍ താരലേലത്തിന്‍ ശ്രീശാന്തില്ല; അന്തിമപട്ടികയില്‍ നിന്നും പുറത്ത്

By

Published : Feb 12, 2021, 5:12 PM IST

മലയാളി പേസര്‍ ശ്രീശാന്ത് ഉള്‍പ്പെടെ 822 പേര്‍ ഐപിഎല്‍ താരലേലത്തിന്‍റെ അന്തിമ പട്ടികയില്‍ നിന്നും പുറത്തായപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ 292 പേര്‍ക്ക് അവസരം ലഭിച്ചു

ശ്രീശാന്ത് പുറത്ത് വാര്‍ത്ത  ഐപിഎല്‍ മിനി താരലേലം വാര്‍ത്ത  അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലിന് വാര്‍ത്ത  sreesanth out news  ipl mini star auction news  arjun tendulkar for ipl news
ശ്രീശാന്ത്

ചെന്നൈ:എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാമെന്നും ഐപിഎല്ലിനായി അടുത്ത വര്‍ഷവും ശ്രമിക്കുമെന്നും മലയാളി ക്രിക്കറ്റ് താരം എസ്‌ ശ്രീശാന്ത്. അന്തിമ പട്ടികയില്‍ നിന്നും പുറത്തായ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് കപ്പ് നേടിക്കൊടുക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ശ്രീശാന്ത് ഉള്‍പ്പെടെ 822 പേർ പട്ടകയില്‍ നിന്നും പുറത്തായപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ 292 പേര്‍ക്ക് മിനി താരലേലത്തിന്‍റെ ഭാഗമാകാന്‍ അവസരം ലഭിച്ചു. ആകെ 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് താരങ്ങളും ലേലത്തിന്‍റെ ഭാഗമായി. രണ്ട് കോടി രൂപയാണ് ലേലത്തില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തുക. രണ്ട് കോടി ക്ലബില്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും, കേദാര്‍ ജാദവും ഉള്‍പ്പെടെ 10 പേരാണുള്ളത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്‌റ്റീവ്‌ സ്‌മിത്ത്, ഷാക്കിബ് ഹസന്‍, മോയിന്‍ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക്ക് വുഡ് എന്നിവരാണ് രണ്ട് കോടി ക്ലബില്‍ അംഗമായത്. 1.5 കോടി വിലയുള്ള 12 പേരും ഒരു കോടി വിലയുള്ള 11 പേരും പട്ടികയിലുണ്ട്.

അഞ്ച് മലയാളി താരങ്ങളും താരലേലത്തിന്‍റെ ഭാഗമാകും. വിജയ്‌ ഹസാരെ ട്രോഫിയില്‍ കേരളാ ടീമിനെ നയിക്കുന്ന സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, എംഡി നിതീഷ്, കരുണ്‍ നായര്‍ എന്നിവരും ലേലത്തിന്‍റെ ഭാഗമാകും. ഫെബ്രുവരി 18ന് ചെന്നൈയില്‍ വെച്ചാണ് ഐപിഎല്‍ താരലേലം.

ABOUT THE AUTHOR

...view details