കേരളം

kerala

IPL 2022: വാങ്കഡെയിൽ കറണ്ടില്ല, ഡിആർഎസ് നിശ്ചലം; ചെന്നൈക്ക് തിരിച്ചടിയായത് പവർ കട്ട്

By

Published : May 13, 2022, 9:23 AM IST

ചെന്നൈ ബാറ്റിങ്ങിന്‍റെ ആദ്യ നാല് ഓവറിലാണ് പവർകട്ട് മൂലം ഡിആർഎസ് സംവിധാനം പ്രവർത്തിക്കാതിരുന്നത്.

No DRS at Wankhede after power failure  No DRS at Wankhede after power failure CSK suffers as batsmen denied review  power failure at Wankhede  വാങ്കഡെയിൽ കറണ്ടില്ല  IPL 2022  ഇന്ത്യൻ പ്രീമിയർ ലീഗ് 2022  ഐപിഎൽ 2022  വാങ്കഡെയിൽ ഡിആർഎസ് നിശ്ചലം  ഇന്ത്യൻ പ്രീമിയർ ലീഗ്  ചെന്നൈ സൂപ്പർ കിങ്സ്- മുംബൈ ഇന്ത്യൻസ്
IPL 2022: വാങ്കഡെയിൽ കറണ്ടില്ല, ഡിആർഎസ് നിശ്ചലം; ചെന്നൈക്ക് തിരിച്ചടിയായത് സ്റ്റേഡിയത്തിലെ പവർ കട്ട്

മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ചെന്നൈക്ക് തിരിച്ചടിയായി വാങ്കഡെ സ്റ്റേഡിയത്തിലെ പവർ കട്ട്. ചെന്നൈ ബാറ്റിങ്ങിന്‍റെ ആദ്യ നാല് ഓവറിലാണ് പവർകട്ട് മൂലം ഡിആർഎസ് സംവിധാനം പ്രവർത്തിക്കാതിരുന്നത്. ഇത് കാരണം ചെന്നൈയുടെ ഇൻഫോം ബാറ്റർ ഡിവോണ്‍ കോണ്‍വെക്ക് ആദ്യ ഓവറിൽ തന്നെ മടങ്ങേണ്ടി വന്നു.

ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് ഡിവോണ്‍ കോണ്‍വെയെ ഡാനിയൽ സാംസ് വിക്കറ്റിന് മുന്നിൽ കുരുക്കിയത്. എന്നാൽ സ്റ്റേഡിയത്തിൽ കറണ്ട് ഇല്ലാത്തതിനാൽ താരത്തിന് ഡിആർഎസ് എടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് റീപ്ലേകളിൽ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുന്നുവെന്ന് വ്യക്‌തമായിരുന്നു. കോണ്‍വെയുടെ പുറത്താകൽ ചെന്നൈക്ക് കനത്ത പ്രഹരമാണ് നൽകിയത്.

മൂന്നാം ഓവറിൽ റോബിൻ ഉത്തപ്പയേയും ജസ്‌പ്രീത് ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കിയരുന്നു. എന്നാൽ ഡിആർഎസ് പ്രവർത്തിക്കാത്തതിനാൽ ഉത്തപ്പയ്‌ക്കും റിവ്യു എടുക്കാനായില്ല. ആദ്യ നാലോവറിന് ശേഷമാണ് സ്റ്റേഡിയത്തിൽ കറണ്ട് എത്തിയത്. എന്നാൽ ഇതിനകം തന്നെ ചെന്നൈക്ക് നാല് വിക്കറ്റുകൾ നഷ്‌ടമായിരുന്നു.

ALSO READ:IPL 2022: വിയർത്ത് ജയിച്ച് മുംബൈ; ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്ത്

അതേസമയം ഇത്ര വലിയൊരു ടൂർണമെന്‍റിൽ പവർകട്ട് മൂലം ഡിആർഎസ് പ്രവർത്തിക്കാത്തതിന് എതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ടൂർണമെന്‍റുകളിലൊന്നായ ഐപിഎല്ലിൽ പവർ കട്ട് മത്സര ഫലത്തെ ബാധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു പലരും പ്രതികരിച്ചത്.

ABOUT THE AUTHOR

...view details