കേരളം

kerala

IPL 2022: റസൽ കസറി; കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 178 റണ്‍സ് വിജയലക്ഷ്യം

By

Published : May 14, 2022, 10:30 PM IST

വാഷിംഗ്‌ടണ്‍ സുന്ദര്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സറുമടക്കം 20 റണ്‍സെടുത്താണ് റസല്‍ കൊല്‍ക്കത്തയെ മാന്യമായ ടോട്ടലിലെത്തിച്ചത്

Kolkata Knight Riders vs Sunrisers Hyderabad  IPL 2022  ഐപിഎൽ 2022  IPL 2022 Kolkata knight riders set 178 runs target for Sunrisers Hyderabad  IPL 2022 KKR Sets 178 target to SRH  കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 178 റണ്‍സ് വിജയലക്ഷ്യം  IPL 2022 റസൽ കസറി കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 178 റണ്‍സ് വിജയലക്ഷ്യം  IPL updates  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  Andre russel
IPL 2022: റസൽ കസറി; കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 178 റണ്‍സ് വിജയലക്ഷ്യം

പൂനെ:ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 177 റണ്‍സെടുത്തത്. 28 പന്തിൽ പുറത്താകാതെ 49 റൺസെടുത്ത ആന്ദ്രെ റസൽ, സാം ബില്ലിങ്സ് (29 പന്തിൽ 34), എന്നിവരുടെ മികവിലാണ് കൊൽക്കത്ത ഭേദപ്പെട്ട സ്കോറിലെത്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് രണ്ടാം ഓവറില്‍ തന്നെ ആറു റൺസെടുത്ത ഓപ്പണര്‍ വെങ്കടേഷ് അയ്യരെ നഷ്‌ടമായി. രണ്ടാം വിക്കറ്റിൽ ഓപ്പണർ അജിൻക്യ രഹാനെയും (24 പന്തിൽ 28), നിതീഷ് റാണയും (16 പന്തിൽ 26) ചേർന്ന് 48 റൺസ് കൂട്ടിചേർത്തു. എട്ടാം ഓവറിൽ റാണയെ പുറത്താക്കി ഉമ്രാൻ മാലിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിൽ തന്നെ രഹാനെയുടെ വിക്കറ്റും ഉമ്രാൻ വീഴ്ത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (9 പന്തിൽ 15) നിരാശപ്പെടുത്തി.

സാം ബില്ലിങ്സും ആന്ദ്രെ റസ്സലും ചേർന്ന് ആറാം വിക്കറ്റിൽ 63 റൺസെടുത്തതാണ് കൊൽക്കത്തയ്ക്ക് രക്ഷയായത്. നാല് സിക്‌സും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു റസലിന്‍റെ ഇന്നിങ്സ്. റിങ്കു സിങ് (6 പന്തിൽ 5), സുനിൽ നരെയ്ൻ (1*) എന്നിങ്ങനെയാണ് മറ്റു കൊൽക്കത്ത ബാറ്റർമാരുടെ സ്കോറുകൾ.

വാഷിംഗ്‌ടണ്‍ സുന്ദര്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സറടക്കം 20 റണ്‍സെടുത്താണ് റസല്‍ കൊല്‍ക്കത്തയെ മാന്യമായ ടോട്ടലിലെത്തിച്ചത്. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് നാലോവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 27 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

ABOUT THE AUTHOR

...view details