കേരളം

kerala

IPL 2021 : പഞ്ചാബിനെ എറിഞ്ഞൊതുക്കി മുംബൈ ; 136 റണ്‍സ് വിജയ ലക്ഷ്യം

By

Published : Sep 28, 2021, 10:10 PM IST

പഞ്ചാബ് പൊരുതാവുന്ന സ്കോറില്‍ എത്തിച്ചേർന്നത് 42 റണ്‍സ് നേടിയ എയ്‌ഡന്‍ മര്‍ക്രത്തിന്‍റെ മികവില്‍

IPL 2021  MUMBAI INDIANS  PUNJAB KINGS  പഞ്ചാബിനെ എറിഞ്ഞൊതുക്കി മുംബൈ  പഞ്ചാബ് കിങ്‌സ്  ദീപക് ഹൂഡ  കെഎൽ രാഹുൽ
IPL 2021 ; പഞ്ചാബിനെ എറിഞ്ഞൊതുക്കി മുംബൈ , 136 റണ്‍സ് വിജയ ലക്ഷ്യം

അബുദാബി : പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റണ്‍സിന് മുംബൈ ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. 29 പന്തിൽ 42 റണ്‍സ് നേടിയ എയ്‌ഡന്‍ മര്‍ക്രത്തിന്‍റെയും 28 റണ്‍സ് നേടിയ ദീപക് ഹൂഡയുടേയും മികവിലാണ് പഞ്ചാബ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചേർന്നത്.

ഓപ്പണർമാരായ കെഎൽ രാഹുലും മന്ദീപ് സിങും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ടീം സ്കോർ 36ൽ വെച്ച് മന്ദീപിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ക്രുണാൽ പാണ്ഡ്യയാണ് ആദ്യ വിക്കറ്റെടുത്തത്. തൊട്ടുപിന്നാലെ ഒരു റണ്‍സെടുത്ത ക്രിസ് ഗെയിലിനെ കീറോണ്‍ പൊള്ളാർഡ് മടക്കി അയച്ചു. ഓവറിലെ തന്നെ നാലാം പന്തിൽ കെഎൽ രാഹുലിനെ(21 റണ്‍സ്) പുറത്താക്കി പൊള്ളാർഡ് പഞ്ചാബ് നിരയെ ഞെട്ടിച്ചു.

അടുത്ത ഓവറിൽ രണ്ട് റണ്‍സെടുത്ത നിക്കോളാസ് പുരാനെ ബുംറ വിക്കറ്റിന് മുന്നിൽ കുരുക്കി. 48- 4 എന്ന നിലയിൽ വൻ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ടീമിനെ എയ്‌ഡന്‍ മര്‍ക്രവും ദീപക് ഹൂഡയും ചേർന്നാണ് കരകയറ്റിയത്.

ടീം സ്കോർ 109ൽ വെച്ചാണ് മർക്രത്തെ പഞ്ചാബിന് നഷ്ടമായത്. മർക്രം മടങ്ങിയതിന് ശേഷം ദീപക് ഹൂഡ തകർത്ത് കളിച്ചെങ്കിലും 18-ാം ഓവറിൽ ബുംറ പൊള്ളാർഡിന്‍റെ കൈകളിലെത്തിച്ചു. ഹർപ്രീത് ബ്രാർ (18റണ്‍സ്), നാഥൻ എല്ലിസ് (6 റണ്‍സ്) എന്നിവർ പുറത്താകാതെ നിന്നു.

ALSO READ :IPL 2021 : ഡൽഹിയെ തകർത്ത് കൊൽക്കത്ത, പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി

മുംബൈക്കായി കിറോണ്‍ പൊള്ളാർഡ്, ജസ്പ്രീത് ബൂംറ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ക്രുനാൽ പാണ്ഡ്യ, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ