കേരളം

kerala

സ്‌റ്റോക്‌സിന് പിന്നാലെ ജോ റൂട്ടും ; കഴിഞ്ഞതില്‍ 18.50 കോടി നേടിയ താരത്തെ സ്വന്തമാക്കി രാജസ്ഥാന്‍, ഐപിഎല്‍ ട്രേഡ് വിന്‍ഡോ ഇന്ന് പൂട്ടും

By ETV Bharat Kerala Team

Published : Nov 26, 2023, 1:57 PM IST

IPL 2024 Trading Window : ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള താര കൈമാറ്റത്തിനായുള്ള ട്രേഡ് വിന്‍ഡോ ഇന്ന് അവസാനിക്കും.

Hardik Pandya IPL Trade news  IPL 2024 Trading Window  Indian Premier Leagues 2024  Joe Root Rajasthan Royals  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024  ഐപിഎല്‍ ട്രേഡ് വിന്‍ഡോ 2023  ഹാര്‍ദിക് പാണ്ഡ്യ  ഹാര്‍ദിക് പാണ്ഡ്യ ട്രേഡ് ന്യൂസ്  ജോ റൂട്ട് ഐപിഎല്‍ 2024
IPL 2024 Trading Window Hardik Pandya IPL Trade news

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 (Indian Premier Leagues 2024) സീസണിന്‍റെ താര ലേലത്തിന് മുന്നോടിയായുള്ള ട്രേഡ് വിന്‍ഡോ ഇന്ന് അവസാനിക്കും (IPL 2024 Trading Window). ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans) ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് (Mumbai Indians) തിരികെ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് (Hardik Pandya IPL Trade news).

30-കാരനായ ഹാര്‍ദിക് തന്‍റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം മുതലാണ് ശക്തമായത്. ഇരു ഫ്രാഞ്ചൈസികളും ഇതേവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഹാര്‍ദിക്കിനെ സ്വന്തമാക്കണമെങ്കില്‍ 15 കോടി രൂപയിലധികം മുംബൈ ഇന്ത്യന്‍സിന് മുടക്കേണ്ടി വരും.

ഇതുവരെ നടന്ന ട്രേഡ് വിവരങ്ങളറിയാം :കഴിഞ്ഞ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയ പഞ്ചാബ് കിങ്‌സിന്‍റെ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി (IPL 2024 Trade Window news). കഴിഞ്ഞ ലേലത്തില്‍ 18.50 കോടി രൂപയ്‌ക്കാണ് പഞ്ചാബ് സാം കറനെ നേടിയത്. ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. പകരം പേസര്‍ നവ്‌ദീപ് സെയ്‌നിയെയാണ് രാജസ്ഥാന്‍ പഞ്ചാബിന് നല്‍കിയിരിക്കുന്നത്.

കൂടാതെ രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം ദേവ്ദത്ത് പടിക്കലിനെ നല്‍കി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സില്‍ നിന്ന് പേസര്‍ ആവേശ് ഖാനെ സ്വന്തമാക്കി. 2022-ലെ മെഗാ ലേലത്തില്‍ ലഖ്‌നൗ മുടക്കിയ 10 കോടിയാണ് അവേശിനായി രാജസ്ഥാന്‍ ചെലവഴിച്ചത്. മെഗാ ലേലത്തില്‍ രാജസ്ഥാന്‍ നല്‍കിയ 7.75 കോടിക്കാണ് ദേവ്‌ദത്തിനെ ലഖ്‌നൗ സ്വന്തമാക്കിയിരിക്കുന്നത്.

സൺറൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് മറ്റൊരു ട്രേഡ് നടന്നത്. ബാംഗ്ലൂര്‍ ഓള്‍ റൗണ്ടര്‍ ഷഹ്‌ബാസ് അഹമ്മദിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 2022-ലെ മെഗാ ലേലത്തിൽ 2.4 കോടി രൂപ മുടക്കി ബാംഗ്ലൂര്‍ ടീമിലെത്തിച്ച താരമാണ് ഷഹ്‌ബാസ്. പകരം ഇടംകയ്യൻ സ്പിന്നര്‍ മായങ്ക് ഡാഗറിനെയാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ ലേലത്തില്‍ 1.8 കോടി രൂപ നല്‍കിയായിരുന്നു ഡാഗറിനെ ഹൈദരാബാദ് കൂടാരത്തില്‍ എത്തിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തങ്ങളുടെ വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡിനെ മുംബൈ ഇന്ത്യന്‍സിന് നല്‍കിയിട്ടുണ്ട്. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ഓപ്പണര്‍ പൃഥ്വി ഷായെ നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൗണ്ടി ചാമ്പ്യന്‍ഷിപ്പിനിടെ കാല്‍മുട്ടിന് പരിക്കേറ്റ പൃഥ്വി ഷാ നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. സര്‍ഫറാസ് ഖാന്‍, മനീഷ് പാണ്ഡെ എന്നിവരെ ടീം നേരത്തെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ലേലത്തില്‍ മനീഷ് പാണ്ഡെയ്‌ക്കായി 2.40 കോടി രൂപയും സര്‍ഫറാസിനായി 20 ലക്ഷം രൂപയുമായിരുന്നു ഡല്‍ഹി മുടക്കിയത്.

ALSO READ:' ക്യാപ്റ്റനാക്കുമോ, ഇല്ലെങ്കില്‍ പിന്നെ എന്ത് കാര്യം?'; ഹാര്‍ദികിന്‍റെ 'മടങ്ങിവരവ്' റിപ്പോര്‍ട്ടുകളില്‍ ആകാശ് ചോപ്ര

ബാംഗ്ലൂരിന്‍റെ വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, കൊല്‍ക്കത്തയുടെ ശാര്‍ദുല്‍ താക്കൂര്‍, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഒഴിവാക്കപ്പെടുന്ന താരങ്ങളുടെ പട്ടികയിലുണ്ട്. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ബെന്‍ സ്റ്റോക്സിന് പിന്നാലെ രാജസ്ഥാന്‍റെ ജോ റൂട്ടും ഐപിഎല്ലില്‍ നിന്നും പിന്മാറി. കഴിഞ്ഞ ലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്‌ക്കായിരുന്നു ജോ റൂട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത് (Joe Root Rajasthan Royals).

ABOUT THE AUTHOR

...view details