കേരളം

kerala

ഐറിഷ് കരുത്തിന് മുന്നിൽ പതറാതെ ഇന്ത്യ, അവസാന പന്തിൽ ആവേശ വിജയം

By

Published : Jun 29, 2022, 8:35 AM IST

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ചെറിയ സ്‌കോറിന് പുറത്താകുമെന്ന് കണക്ക് കൂട്ടിയവരെ ഞെട്ടിച്ച് കൊണ്ടാണ് അയർലൻഡ് കീഴടങ്ങിയത്.

India won by 4 runs against Ireland in second t20 match  India won by four runs against Ireland in second t20 match  india vs Ireland  അയർലൻഡിനെതിരെ ഇന്ത്യയ്‌ക്ക് നാല് റൺസ് വിജയം  അയർലൻഡ്  ഇന്ത്യ  ദീപക് ഹൂഡ സഞ്ജു സാംസൺ  deepak hooda  sanju samson
ഐറിഷ് കരുത്തിന് മുന്നിൽ പതറാതെ ഇന്ത്യ, അവസാന പന്തിൽ ആവേശ വിജയം

ഡബ്ലിൻ: അവസാന പന്ത് വരെ ജയപരാജയം മാറിമറിഞ്ഞ മത്സരത്തിൽ അയർലൻഡിനെതിരെ ഇന്ത്യയ്‌ക്ക് നാല് റൺസ് വിജയം. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ചെറിയ സ്‌കോറിന് പുറത്താകുമെന്ന് കണക്ക് കൂട്ടിയവരെ ഞെട്ടിച്ച് കൊണ്ടാണ് അയർലൻഡ് കീഴടങ്ങിയത്. ഇന്ത്യയുടെ 226 റൺസ് പിന്തുടർന്ന ഐറിഷ്‌ പടയുടെ പോരാട്ടം നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 221റൺസിൽ അവസാനിക്കുകയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി.

37 പന്തുകളിൽ നിന്ന് 60 റൺസെടുത്ത നായകൻ ആൻഡ്രൂ ബാൽബിർനിയും 18 പന്തുകളിൽ നിന്ന് 40 റൺസെടുത്ത ഓപ്പണർ സ്റ്റിർലിങ്ങും അയർലൻഡിനുവേണ്ടി തിളങ്ങി. ഹാരി ടെക്‌ടർ (39), പുറത്താകാതെ 34 റൺസ് നേടിയ ജോർജ് ഡോക്‌റൽ , 23 റൺസുമായി മാർക്ക് അഡൈർ എന്നിവരും തിളങ്ങി.

വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിന് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. പോൾ സ്റ്റിർലിങ്ങും ആൻഡ്രു ബാൽബിറിനിയും ആഞ്ഞടിച്ചപ്പോൾ ഇന്ത്യൻ ബൗളർമാർ കണക്കിന് തല്ലുവാങ്ങി. ആദ്യ അഞ്ച് ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 72 റൺസെടുത്തു. നാലോവർ പന്തെറിഞ്ഞ എല്ലാ ബൗളർമാരും 40 റൺസിന് മുകളിൽ റൺസ് വഴങ്ങി. 40 സ്റ്റിർലിങിന് ബിഷ്‌ണോയ്‌ക്ക് മുന്നിൽ പിഴച്ചതോടെയാണ് ഇന്ത്യ ആശ്വസിച്ചത്. പിന്നീടെത്തിയ ഹാരി ​ഹെക്‌ടറുമായി ചേർന്ന് ബാൽബിർനി റൺസ് കൂട്ടിച്ചേർത്തു. 60 റൺസെടുത്ത ബാൽബിർനിയെ ഹർഷലാണ് മടക്കിയത്.

പിന്നീട് ക്രീസിൽ ഒത്തുചേർന്ന ജോർജ് ഡോക്‌റല്ലും മാർക്ക് അഡയറും ഐറിഷ് പടയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. ഉമ്രാൻ മാലിക്ക് എറിഞ്ഞ അവസാന ഓവറിലും ഇരുവരും ആവും വിധം പരിശ്രമിച്ച് നോക്കിയെങ്കിലും വിജയമെന്ന് സ്വപ്നത്തിലേക്ക് ടീമിനെ എത്തിക്കാൻ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 227 റണ്‍സെടുത്തു. അന്താരാഷ്‌ട്ര ടി-20യില്‍ കന്നി സെഞ്ചുറി നേടിയ ദീപക് ഹൂഡയുടേയും കന്നി അര്‍ധ സെഞ്ചുറി നേടിയ മലയാളി താരം സഞ്‌ജു സാംസണിന്‍റേയും മികവാണ് ഇന്ത്യയ്‌ക്ക് തുണയായത്. ട്വന്‍റി 20യിൽ സെഞ്ചറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം ഹൂഡ സ്വന്തമാക്കി. ട്വന്‍റി20യിലെ മികച്ച ഇന്ത്യൻ ബാറ്റിങ് കൂട്ടുകെട്ടും ഹൂഡയുടെയും സഞ്ജുവിന്‍റെയും പേരിലായി; 176 റൺസ്.

അയര്‍ലന്‍ഡിനായി മാർക് അഡയർ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ജോഷ്വ ലിറ്റിൽ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങിയും, ക്രെയ്‌ഗ് യങ് 35 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ABOUT THE AUTHOR

...view details