കേരളം

kerala

ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരം : 230 റൺസിനിടെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് നഷ്‌ടം

By

Published : Jun 23, 2022, 9:03 PM IST

60 റൺസെടുത്ത ശ്രീകാർ ഭരതും 12 റൺസെടുത്ത മുഹമ്മദ് ഷമിയുമാണ് ക്രീസിൽ

India vs Leicestershire warm up match live score day one  India vs Leicestershire  India practice match  ലെസ്റ്റർഷറിനെതിരായ സന്നാഹ മത്സരം  ഇന്ത്യ vs ലെസ്റ്റർഷർ  India warm up match live score
ലെസ്റ്റർഷറിനെതിരായ സന്നാഹ മത്സരം; 175 റൺസിനിടെ ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് നഷ്‌ടം

ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് മത്സരത്തിന് മുന്നോടിയായി ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് 58 ഓവറിൽ 230 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകളാണ് നഷ്‌ടമായത്. 60 റൺസെടുത്ത ശ്രീകാർ ഭരതും 12 റൺസെടുത്ത മുഹമ്മദ് ഷമിയുമാണ് ക്രീസിൽ.

ആദ്യ സെഷനിൽ 90 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്‌ടമായിരുന്നു. 21റൺസെടുത്ത ശുഭ്‌മാൻ ഗില്ലാണ് ആദ്യം മടങ്ങിയത്. ടീം സ്‌കോർ 50 കടന്നയുടനെ 25 റൺസെടുത്ത ക്യാപ്‌റ്റൻ രോഹിത് ശർമയും പുറത്തായി. മൂന്ന് റൺസെടുത്ത ഹനുമ വിഹാരിയും റൺസൊന്നും നേടാതെ ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. 13 റൺസെടുത്ത രവീന്ദ്ര ജഡേജയ്‌ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

രണ്ടാം സെഷനിൽ രണ്ട്‌ വിക്കറ്റുകൾ കൂടി നഷ്‌ടമായി. 33 റൺസെടുത്ത് മുൻ നായകൻ കോലിയും ആറ് റൺസെടുത്ത് ശാർദുല്‍ താക്കുറും പുറത്തായി.

ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്‌ണ എന്നീ ഇന്ത്യൻ താരങ്ങൾ ലെസ്റ്റർഷെയർ ടീമിലാണ് കളിക്കുന്നത്. ലെസ്റ്റർഷെയറിനായി റോമാൻ വാക്കർ 5 വിക്കറ്റെടുത്തപ്പോൾ പ്രസിദ്ധ് കൃഷ്‌ണ രണ്ടും വിൽ ഡേവിസ് ഒരു വിക്കറ്റും വീഴ്ത്തി.

ABOUT THE AUTHOR

...view details