കേരളം

kerala

India vs Australia Toss Report ടോസ് ഭാഗ്യം ഇന്ത്യയ്‌ക്ക്, ലോകകപ്പ് സ്വപ്‌നം കണ്ട് അശ്വിന്‍; ഓസീസിന് ബാറ്റിങ്

By ETV Bharat Kerala Team

Published : Sep 22, 2023, 1:28 PM IST

India Playing XI against Australia സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ കെഎല്‍ രാഹുലിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ഓസീസിനെതിരെ കളിക്കുന്നത്.

India vs Australia Toss Report  Pat Cummins  KL Rahul  India Playing XI against Australia  Where To Watch IND vs AUS  കെഎല്‍ രാഹുല്‍  പാറ്റ് കമ്മിന്‍സ്  ഇന്ത്യ vs ഓസ്‌ട്രേലിയ  Suryakumar Yadav  സൂര്യകുമാര്‍ യാദവ്
India vs Australia Toss Report

മൊഹാലി: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും (India vs Australia Toss Report). ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (KL Rahul) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രാഹുല്‍ ഇന്ത്യയെ നയിക്കുന്നത്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ശുഭ്‌മാന്‍ ഗില്ലും റുതുരാജ് ഗെയ്‌ക്‌വാദുമാണ് ഇന്ത്യയുടെ ഓപ്പണിങ് ജോഡി. പരിക്ക് മാറിയ ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. കെഎല്‍ രാഹുലിനെ കൂടാതെ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റര്‍മാര്‍. ഓസീസിനെതിരായ കഴിഞ്ഞ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അക്കൗണ്ട് തുറക്കാന്‍ പോലും കഴിയാതിരുന്ന സൂര്യകുമാര്‍ യാദവ് (Suryakumar Yadav) ശ്രദ്ധാകേന്ദ്രമാണ്.

രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ സ്‌പിന്‍ ഓള്‍ റൗണ്ടര്‍മാരും ശാര്‍ദുല്‍ താക്കൂര്‍ പേസ് ഓള്‍ റൗണ്ടറായും പ്ലേയിങി ഇലവനിലെത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പ്രധാന പേസര്‍മാര്‍. ലോകകപ്പ് സ്‌ക്വാഡിലേക്ക് വിളി കാത്തിരിക്കുന്ന ആര്‍ അശ്വിനെ സംബന്ധിച്ചും ഏറെ നിര്‍ണായമായ പരമ്പരയാണിത്.

ALSO READ:Harbhajan Singh Clarifies On Sanju Samson Exclusion : 'ക്ഷമ വേണം, സമയം വരും'; ഓസീസിനെതിരെ സഞ്ജുവില്ല, കാരണം വ്യക്തമാക്കി ഹര്‍ഭജന്‍ സിങ്

ഇന്ത്യ (പ്ലേയിങ് ഇലവൻ) India Playing XI against Australia:ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

ഓസ്‌ട്രേലിയ (പ്ലേയിങ്‌ ഇലവൻ Australia Playing XI against India): ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ്‌ സ്മിത്ത്, മാർനസ് ലെബുഷെയ്‌ന്‍, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), സീൻ ആബട്ട്, ആദം സാംപ.

പിച്ച് റിപ്പോര്‍ട്ട് (Mohali Pitch Report):മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലേത് ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ചാണ്. ഇവിടെ നടന്ന അവസാന അഞ്ച് മത്സരങ്ങളിലെയും ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 253 ആണ്. ഇതില്‍ നാല് മത്സരങ്ങളും വിജയിച്ചത് ചേസ് ചെയ്‌ത ടീമാണ്.

മത്സരം ലൈവായി കാണാന്‍ (Where To Watch IND vs AUS): ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ഏകദിന മത്സരം സ്‌പോര്‍ട്‌സ് 18 (Sports 18) ചാനലുകളിലൂടെയാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയുടെവെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും മത്സരം കാണാം.

ALSO READ: Rahul Dravid On Suryakumar Yadav: 'ലോകകപ്പ് ടീമില്‍ സൂര്യയുണ്ട്, പിന്തുണയ്‌ക്കാന്‍ തന്നെയാണ് തീരുമാനം'; രാഹുല്‍ ദ്രാവിഡ്

ABOUT THE AUTHOR

...view details