കേരളം

kerala

IND vs NZ: 'പന്തിന്‍റെയല്ല, സഞ്‌ജുവിന്‍റെ കളി കാണണം'; ബിസിസിഐ വൃത്തികെട്ട രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയ

By

Published : Nov 22, 2022, 4:34 PM IST

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും സഞ്‌ജു സാംസണെ മാനേജ്‌മെന്‍റ് പുറത്തിരുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

IND vs NZ  New Zealand vs India  Sanju Samson  BCCI  social media against BCCI  ഇന്ത്യ vs ന്യൂസിലന്‍ഡ്  സഞ്‌ജു സാംസണ്‍  ബിസിസിഐക്കെതിരെ ട്വിറ്റര്‍ ഉപയോക്താക്കള്‍  ബിസിസിഐ  രവി ശാസ്‌ത്രി  Ravi Shastri  Ravi Shastri on Sanju Samson
IND vs NZ: 'പന്തിന്‍റെയല്ല, സഞ്‌ജുവിന്‍റെ കളി കാണണം'; ബിസിസിഐ വൃത്തികെട്ട രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയ

മുംബൈ: ഇന്ത്യയുടെ പ്ലേയിങ്‌ ഇലവനില്‍ നിന്നും മലയാളി താരം സഞ്‌ജു സാംസണെ തഴഞ്ഞതിലെ സോഷ്യല്‍ മീഡിയ പ്രതിഷേധം തുടര്‍ക്കഥയാവുന്നു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും സഞ്‌ജു സാംസണെ മാനേജ്‌മെന്‍റ് പുറത്തിരുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. നേപ്പിയറിലെ മക്ലീൻ പാർക്കിലെ മൂന്നാം ടി20ക്ക് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്.

വാഷിംഗ്‌ടൺ സുന്ദറിന് പകരം ഫാസ്റ്റ് ബൗളിങ്‌ ഓൾറൗണ്ടർ ഹർഷൽ പട്ടേലാണ് ടീമിലെത്തിയത്. റണ്ണൊഴുകുന്ന പിച്ചില്‍ സഞ്‌ജു ഇറങ്ങുമെന്ന ആകാംക്ഷയിലിരുന്ന ആരാധകര്‍ക്ക് കനത്ത നിരാശ നല്‍കുന്നതായിരുന്നുവിത്. ഈ വര്‍ഷം മികച്ച ഫോമില്‍ കളിക്കുന്ന സഞ്‌ജുവിനെ ഏഷ്യ കപ്പിലും തുടര്‍ന്ന് നടന്ന ടി20 ലോകകപ്പിലും പരിഗണിച്ചിരുന്നില്ല.

ഇതിന് പിന്നാലെ കിവീസിനെതിരെയുള്ള പരമ്പരയ്‌ക്കുള്ള ടീമിലെത്തിയെങ്കിലും ഒരു മത്സരം പോലും ലഭിക്കാതെ താരം വീണ്ടും പുറത്തിരിക്കുകയാണ്. ടി20യില്‍ രാജ്യത്തെ എണ്ണം പറഞ്ഞ ബാറ്റര്‍മാരിലൊരാളായിട്ടും സഞ്‌ജുവിന് അവസരം നല്‍കാത്തത് ചോദ്യം ചെയ്‌ത് നിരവധി ആരാധകരാണ് ട്വിറ്ററില്‍ രംഗത്തെത്തിയത്.

മോശം പ്രകടനം നടത്തുമ്പോളും റിഷഭ്‌ പന്തടക്കമുള്ള താരങ്ങള്‍ക്ക് നിരന്തരം അവസരം ലഭിക്കുന്നതും ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. ബിസിസിഐയും ടീം മാനേജ്‌മെന്‍റും തങ്ങളുടെ വൃത്തികെട്ട രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

'നിങ്ങളുടെ പ്രിയപ്പെട്ടവരായ പന്ത്, ഇഷാൻ, ഹൂഡ തുടങ്ങിയവരുടെയല്ല, സഞ്‌ജു കളിക്കുന്നത് കാണാനാണ് തങ്ങള്‍ ഇഷ്‌ടപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി കളിപ്പിക്കാന്‍ താത്‌പര്യമില്ലെങ്കില്‍ സഞ്‌ജുവിന് വിരമിക്കൽ വാഗ്‌ദാനം ചെയ്‌ത് മറ്റ് ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണം. താരത്തിന്‍റെ കരിയര്‍ നശിപ്പിക്കരുത്' എന്നിങ്ങനെയാണ് ആരാധകര്‍ ട്വിറ്ററില്‍ എഴുതിയത്.

ഈ വര്‍ഷം ലഭിച്ച അവസരങ്ങളില്‍ തിളങ്ങാന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നു. കളിച്ച ആറ് ടി20 മത്സരങ്ങളിൽ നിന്ന് 44.75 ശരാശരിയിലും 158.40 സ്‌ട്രൈക്ക് റേറ്റിലും 179 റൺസാണ് സഞ്‌ജു അടിച്ച് കൂട്ടിയത്. അതേസമയം സഞ്‌ജുവിനെപ്പോലെ ഒരു മികച്ച താരത്തിന് കൂടുതല്‍ അവസരം നല്‍കണമെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി നേരത്തെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

തുടര്‍ച്ചയായി 10 മത്സരങ്ങളിലെങ്കിലും കളിക്കാന്‍ സഞ്‌ജുവിനെ അനുവദിക്കണം. ഈ അവസരങ്ങള്‍ വിലയിരുത്തി തുടര്‍ന്ന് കളിപ്പിക്കുന്നതില്‍ തീരുമാനമെടുക്കാം. ഒന്നോ രണ്ടോ മത്സരങ്ങള്‍ നല്‍കി ഒഴിവാക്കുകയല്ല ചെയ്യേണ്ടത് എന്നുമായിരുന്നു ശാസ്‌ത്രി വ്യക്തമാക്കിയത്.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ