കേരളം

kerala

Cricket World Cup 2023 Virat Kohli Practice at Chennai : സന്നാഹം മഴ കൊണ്ടുപോയ ക്ഷീണം ചെപ്പോക്കിലെ നെറ്റ്‌സില്‍ തീർത്ത് ടീം ഇന്ത്യ

By ETV Bharat Kerala Team

Published : Oct 5, 2023, 11:17 AM IST

Virat Kohli Extended Net Session In Chennai : ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ തീവ്ര പരിശീലനത്തില്‍. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങള്‍ ചെപ്പോക്കില്‍ പരിശീലനം നടത്തി.

Cricket World Cup 2023  Virat Kohli Practice at Chennai  Virat Kohli Extended Net Session In Chennai  India vs Australia Cricket World Cup Match  Virat Kohli Batting Practice  ഏകദിന ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് 2023  വിരാട് കോലി പരിശീലനം  ഇന്ത്യ ഓസ്‌ട്രേലിയ  ചെന്നൈയില്‍ വിരാട് കോലിയുടെ പരിശീലനം
Cricket World Cup 2023 Virat Kohli Practice at Chennai

ചെന്നൈ:ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഒക്‌ടോബര്‍ എട്ടിനാണ് കളത്തിലിറങ്ങുന്നത് (Team India First Match In ODI Cricket World Cup 2023). ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍ (India vs Australia). ഈ മത്സരത്തിനായി ടീം ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം തീവ്ര പരിശീലനത്തിലാണ്.

ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് രണ്ട് സന്നാഹ മത്സരങ്ങളാണ് ടീം ഇന്ത്യ കളിക്കേണ്ടിയിരുന്നത്. ഗുവാഹത്തിയില്‍ ഇംഗ്ലണ്ടും തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സുമായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. എന്നാല്‍, മഴയെ തുടര്‍ന്ന് ഈ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ ടീം ഇന്ത്യയ്‌ക്കായില്ല.

ഇതോടെ, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്‍പ് വേണ്ട പരിശീലനവും നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല. എന്നാല്‍, നിലവില്‍ ചെപ്പോക്കില്‍ ക്യാമ്പ് ചെയ്യുന്ന താരങ്ങള്‍ സന്നാഹ മത്സരം കളിക്കാന്‍ സാധിക്കാതിരുന്നതിന്‍റെ ക്ഷീണവും നെറ്റ്‌സില്‍ തീര്‍ക്കുന്നുണ്ട്. ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണ് (Virat Kohli) ഇതില്‍ മുന്നില്‍.

കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിനായി വിരാട് കോലി രണ്ട് മണിക്കൂറായിരുന്നു ഷെഡ്യൂള്‍ ചെയ്‌തിരുന്നത്. ചെന്നൈയിലെ ചില പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുടെ പരിശീലനം. മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിലും 45 മിനിട്ട് അധിക നേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്‌ത ശേഷമാണ് (Virat Kohli Extended Net Session In Chennai) വിരാട് കോലി മടങ്ങിയതെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിരാട് കോലിക്കൊപ്പം ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), രവീന്ദ്ര ജഡേജ (Ravindra Jadeja), സ്‌പിന്നര്‍ കുല്‍ദീപ് യാദവ് (Kuldeep Yadav) എന്നിവരും കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങി. ബൗളിങ്ങില്‍ തുടങ്ങിയെങ്കിലും രവീന്ദ്ര ജഡേജ കൂടുതല്‍ സമയവും ബാറ്റിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് പരിശീലനത്തിനായാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്.

അതേസമയം, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പരിശീലനത്തിന് എത്തിയിരുന്നില്ല. ക്യാപ്‌റ്റന്‍സ് ഡേ ഇവന്‍റില്‍ പങ്കെടുക്കുന്നതിനായി അഹമ്മദാബാദിലായിരുന്നു താരം. സന്നാഹ മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാതിരുന്ന സാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിന് മുന്‍പുള്ള ദിവസങ്ങള്‍ പരിശീലനത്തിനായി പരമാവധി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ.

Also Read :Cricket World Cup 2023 : 'ക്രിക്കറ്റ് കാര്‍ണിവലി'ന് ഇന്ന് തുടക്കം; ആവേശത്തില്‍ ആരാധകര്‍, ആദ്യ പോരാട്ടം ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍

ABOUT THE AUTHOR

...view details