കേരളം

kerala

പരമ്പര നഷ്‌ടത്തിന് പിന്നാലെ ബൗളര്‍മാരെ പിന്തുണച്ച് കെഎല്‍ രാഹുല്‍

By

Published : Nov 29, 2020, 8:38 PM IST

ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളോട് ഇണങ്ങാന്‍ വൈകിയതാണ് ഇന്ത്യന്‍ ബൗളേഴ്‌സിന് തിരിച്ചടിയായതെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കെഎല്‍ രാഹുല്‍

KL Rahul  KL Rahul reaction  Australia vs India  Australia beat India  തോല്‍വിയെ കുറിച്ച് രാഹുല്‍ വാര്‍ത്ത  ടീം ഇന്ത്യയെ കുറിച്ച് രാഹുല്‍ വാര്‍ത്ത  rahul about failer news  rahul about team india news
രാഹുല്‍

സിഡ്‌നി:ഓസ്‌ട്രേലിയക്ക് എതിരെ പരമ്പര നഷ്‌ടമായതിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിന്തുണയുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കെഎല്‍ രാഹുല്‍. ഓസ്‌ട്രേലിയയിലെ ബാറ്റിങ് പിച്ചായ സിഡ്‌നിയില്‍ ജസ്‌പ്രീത് ബുമ്രക്കും കൂട്ടര്‍ക്കും വിക്കറ്റുകള്‍ നേടാന്‍ സാധിക്കാത്തതില്‍ അതിശയിക്കാനില്ലെന്ന് രാഹുല്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നും നിലവിലെ സാഹചര്യങ്ങളോട് ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റ് വേഗം ഇണങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

സ്വന്തം മണ്ണില്‍ നടന്ന മത്സരത്തില്‍ ഓസിസ് ബൗളേഴ്‌സിന് തിളങ്ങനായി. എന്നാല്‍ ആ നിലയിലേക്ക് ഉയരാന്‍ ഇന്ത്യന്‍ ബൗളേഴ്‌സിന് സാധിച്ചില്ല. വീണ്ടും കാണികളാല്‍ നിറഞ്ഞ ഗാലറിക്ക് മുന്നില്‍ കളിക്കേണ്ടി വന്നതിനാലാണ് ഇരു ടീമുകള്‍ക്കും ഫീല്‍ഡിങ്ങില്‍ പിഴവ് സംഭവിച്ചത്. വരും ദിവസങ്ങളില്‍ പുതിയ സാഹചര്യവുമായി ഇണങ്ങുമ്പോള്‍ ഈ പിഴവ് പരിഹരിക്കാനാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സിഡ്‌നിയില്‍ 390 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൊവിഡ് 19ന് ശേഷമുള്ള ആദ്യ ഏകദിന പരമ്പരയാണ് ടീം ഇന്ത്യക്ക് നഷ്‌ടമായത്. സിഡ്‌നിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിന്‍റെ പരാജയമാണ് കോലിയും കൂട്ടരും വഴങ്ങിയത്. സിഡ്‌നിയില്‍ ഞായറാഴ്ച ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് വേണ്ടി നായകന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ലോകേഷ് രാഹുലും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ABOUT THE AUTHOR

...view details