കേരളം

kerala

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍

By

Published : Jan 2, 2021, 10:15 PM IST

സയ്യിദ് മുഷ്‌താക്ക് അലി ട്രോഫിയുടെ ഭാഗമായി ഈ മാസം 10നാണ് മുംബൈയുടെ ആദ്യ മത്സരം. മുബൈക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ച അര്‍ജുന്‍ ആദ്യമായാണ് സീനിയര്‍ ടീമിന്‍റെ ഭാഗമാകുന്നത്

Arjun Tendulkar  Sachin Tendulkar  Syed Mushtaq Ali Trophy  അര്‍ജുന്‍ മുംബൈക്ക് വേണ്ടി കളിക്കും വാര്‍ത്ത  അര്‍ജുന്‍ ടീം ഇന്ത്യയില്‍ വാര്‍ത്ത  arjun play for mumbai news  arjun in team india news
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വഴിയില്‍ തന്നെയാണ് മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും. അച്ഛന്‍ ബാറ്റെടുത്തപ്പോള്‍ മകന്‍ പന്തിന്‍റെ പിന്നാലെയാണെന്ന് മാത്രം. ഇപ്പോഴിതാ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി അരങ്ങേറാന്‍ ഒരുങ്ങുകയാണ് അര്‍ജുന്‍. ഈ മാസം ഏഴിന് ആരംഭിക്കുന്ന സയ്യിദ് മുഷ്‌താക്ക് അലി ട്രോഫി ടൂര്‍ണമെന്‍റിലാണ് അര്‍ജുന്‍ പന്തെറിയുക.

ടൂര്‍ണമെന്‍റിനായി 22 അംഗ സ്ക്വാഡിനെയാണ് ചീഫ് സെലക്‌ടര്‍ സലില്‍ അങ്കോല പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ 20 അംഗ സംഘത്തെ തെരഞ്ഞെടുക്കാനാണ് ബിസിസിഐ പറഞ്ഞതെങ്കിലും പിന്നീട് ഇത് 22 ആക്കി വര്‍ദ്ധിപ്പിച്ചു. ഐപിഎല്‍ സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ നായകന്‍. ഈ മാസം പത്തിനാണ് മുംബൈയുടെ ആദ്യ മത്സരം.

നേരത്തെ മുംബൈക്ക് വേണ്ടി അണ്ടര്‍ 19, അണ്ടര്‍ 14 ടീമുകളില്‍ അര്‍ജുന്‍ കളിച്ചിരുന്നു. അണ്ടര്‍ 19 ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിലും അര്‍ജുനുണ്ടായിരുന്നു.

ABOUT THE AUTHOR

...view details