കേരളം

kerala

പാകിസ്ഥാന് വീണ്ടും ഇന്നിംഗ്സ് തോല്‍വി; ഓസീസിന് പരമ്പര

By

Published : Dec 2, 2019, 7:23 PM IST

രണ്ടാം ഇന്നിംഗ്സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോൺ, മൂന്ന് വിക്കറ്റെടുത്ത ജോഷ് ഹാസില്‍വുഡ് എന്നിവരാണ് പാകിസ്ഥാനെ തകർത്തത്. ഡേവിഡ് വാർണറാണ് കളിയിലെയും പരമ്പരയിലെയും താരം. ബ്രിസ്ബെയിനില്‍ നടന്ന ആദ്യ ടെസ്റ്റ് ഓസീസ് ഇന്നിംഗ്സിനും അഞ്ച് റൺസിനും ജയിച്ചിരുന്നു.

aus-pak
പാകിസ്ഥാന് വീണ്ടും ഇന്നിംഗ്സ് തോല്‍വി; ഓസീസിന് പരമ്പര

അഡ്‌ലെയ്‌ഡ്; പാകിസ്ഥാന് എതിരായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് ഇന്നിംഗ്സ് ജയം. അഡ്‌ലെയ്‌ഡില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിനും 48 റൺസിനുമാണ് പാകിസ്ഥാന്‍റെ തോല്‍വി. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ 239 റൺസിന് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോൺ, മൂന്ന് വിക്കറ്റെടുത്ത ജോഷ് ഹാസില്‍വുഡ് എന്നിവരാണ് പാകിസ്ഥാനെ തകർത്തത്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ യാസിർ ഷായുടെ പ്രകടനമാണ് പാകിസ്ഥാന്‍റെ സ്കോർ 300 കടത്തിയത്. എട്ടുവിക്കറ്റിന് 194 റൺസ് എന്ന നിലയില്‍ നിന്ന് ബാബർ അസം, മുഹമ്മദ് അബാസ് എന്നിവർക്കൊപ്പം യാസിർ ഷാ നടത്തിയ രക്ഷാ പ്രവർത്തനമാണ് പാകിസ്ഥാനെ താല്‍ക്കാലികമായി രക്ഷിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഡേവിഡ് വാർണറുടെ ട്രിപ്പിൾ സെഞ്ച്വറിയാണ് ഓസീസിനെ മികച്ച സ്കോറില്‍ എത്തിച്ചത്.

162 റൺസ് നേടിയ മാർനസ് ലബുഷെയ്‌നൊപ്പം ചേർന്ന് വാർണർ പകല്‍ രാത്രി മത്സരത്തിലെ ഏറ്റഴും ഉയർന്ന കൂട്ട്കെട്ട് അടക്കം നിരവധി ബാറ്റിങ് റെക്കോഡുകളാണ് സൃഷ്ടിച്ചത്. 335 റൺസ് നേടി പുറത്താകാതെ നിന്ന വാർണറുടെ മികവില്‍ ഓസീസ് 589 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ഡേവിഡ് വാർണറാണ് കളിയിലെയും പരമ്പരയിലെയും താരം. ബ്രിസ്ബെയിനില്‍ നടന്ന ആദ്യ ടെസ്റ്റ് ഓസീസ് ഇന്നിംഗ്സിനും അഞ്ച് റൺസിനും ജയിച്ചിരുന്നു.

ABOUT THE AUTHOR

...view details