കേരളം

kerala

സഞ്ജു സാംസണ്‍ ഉണ്ടാകുമോ ? ; ഏകദിന ലോകകപ്പിനുള്ള 20 താരങ്ങളുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ

By

Published : Jan 1, 2023, 10:17 PM IST

തെരഞ്ഞെടുത്ത 20 താരങ്ങളെ ലോകകപ്പിന് മുന്നേയുള്ള പരമ്പരകളിൽ റൊട്ടേറ്റ് ചെയ്‌ത് കളിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം

ഏകദിന ലോകകപ്പ് 2022  World Cup 2023  BCCI  ബിസിസിഐ  രോഹിത് ശർമ  രാഹുൽ ദ്രാവിഡ്  Rahul Dravid  Rohit Sharma  BCCI shortlists 20 players for World Cup  ലോകകപ്പിനായി 20 താരങ്ങളെ തെരഞ്ഞെടുത്ത് ബിസിസിഐ  ലോകകപ്പ് താരങ്ങളുടെ പട്ടികയുമായി ബിസിസിഐ  വിവിഎസ് ലക്ഷ്‌മണ്‍  ബിസിസിഐ യോഗം  സഞ്ജു സാംസണ്‍  Sanju Samson  സഞ്ജു  സഞ്ജു സാംസണ്‍ ഉണ്ടാകുമോ
ലോകകപ്പിനായുള്ള 20 താരങ്ങളുടെ ഷോർട്ട്‌ ലിസ്റ്റുമായി ബിസിസിഐ

മുംബൈ : 2023ൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി മികച്ച പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇതിനായി ലോകകപ്പിന്‍റെ ഭാഗമാകാൻ സാധ്യതയുള്ള 20 താരങ്ങളുടെ പട്ടികയുണ്ടാക്കിയിരിക്കുകയാണ് ബിസിസിഐ. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരകളിൽ ഈ താരങ്ങളെ ഉൾപ്പെടുത്തി മികച്ച ഇലവനെ കണ്ടെത്താനാണ് ശ്രമം.

പരിശീലകൻ രാഹുൽ ദ്രാവിഡ്, നായകൻ രോഹിത് ശർമ, ചീഫ് സെലക്‌ടർ ചേതൻ ശർമ, നാഷണൽ ക്രിക്കറ്റ് അക്കാദമി ചെയർമാൻ വിവിഎസ് ലക്ഷ്‌മണ്‍ എന്നിവർ മുംബൈയിൽ ചേര്‍ന്ന യോഗത്തിലാണ് താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. എന്നാൽ താരങ്ങൾ ആരൊക്കെയാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുത്ത താരങ്ങളെ പരമ്പരകളിൽ റൊട്ടേറ്റ് ചെയ്‌ത് കളിപ്പിക്കാനാണ് ബിസിസിഐ തീരുമാനം.

അതേസമയം ബിസിസിഐയുടെ പട്ടികയിൽ സഞ്ജു സാംസണ്‍ ഉണ്ടോയെന്നാണ് മലയാളി ആരാധകർ ഉറ്റുനോക്കുന്നത്. ജനുവരിയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ടി20 പരമ്പരയിൽ സഞ്ജുവിന് അവസരം നൽകുകയും ചെയ്‌തിരുന്നു. ഇതിനെതിരെ വിമർശനങ്ങളുമായി മുൻ താരങ്ങളും ആരാധകരും ഉൾപ്പടെ രംഗത്തെത്തിയിരുന്നു.

അതേസമയം താരങ്ങളുടെ ഫിറ്റ്‌നസിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകില്ലെന്നും ബിസിസിഐ അറിയിച്ചു. താരങ്ങളുടെ വർക്ക് ലോഡ് കുറയ്‌ക്കുന്നതിനായി ഫ്രാഞ്ചൈസികളുമായി ചേർന്ന് പ്രവർത്തിക്കാനും താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തിൽ ഇടപെടാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. അതേസമയം രോഹിത് ശർമയുടെ നായക സ്ഥാനത്തിന് കോട്ടം തട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ രോഹിത്തിന് പകരം ഹാർദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് രോഹിത്തിനെ മറ്റ് ഫോർമാറ്റുകളിലെ നായകസ്ഥാനത്തുനിന്നും പുറത്താക്കാൻ ഒരുങ്ങുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. അതേസമയം യോഗത്തിൽ രോഹിത്തിന്‍റെ ക്യാപ്‌റ്റൻസിയെക്കുറിച്ച് ചർച്ചകളൊന്നും നടന്നില്ലെന്നും നായകനെന്ന നിലയിൽ താരത്തിന്‍റെ റെക്കോഡ് മികച്ചതാണെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details