ന്യൂഡൽഹി: ഇന്ത്യ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് മാസത്തിൽ നടക്കും. ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിനും ലോക ഒന്നാംനമ്പർ പുരുഷ താരം കെന്‍റോ മൊമോട്ടയുമുള്‍പ്പെടെയുള്ള താരങ്ങള്‍ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ന്യൂഡൽഹിയിലെ കെ.ഡി.ജാദവ് ഇൻഡോർ സ്‌റ്റേഡിയത്തില്‍ മെയ് 11 മുതൽ 16 വരെയാണ് മത്സരങ്ങള്‍ നടക്കുക.
ഇന്ത്യ ഓപ്പൺ; 33 രാജ്യങ്ങൾ, 228 താരങ്ങള്‍
ഒളിമ്പിക്‌സ് യോഗ്യതാ കലണ്ടറിന്‍റെ ഭാഗമായ ടൂര്‍ണമെന്‍റില്‍ ചൈന ഉൾപ്പെടെയുള്ള 33 വിവിധ ദേശീയ അസോസിയേഷനുകളിൽ നിന്ന് 228 താരങ്ങള്‍ (114 പുരുഷന്മാരും 114 വനിതകളും) ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്.
ഒളിമ്പിക്‌സ് യോഗ്യതാ കലണ്ടറിന്‍റെ ഭാഗമായ ടൂര്‍ണമെന്‍റില്‍ ചൈന ഉൾപ്പെടെയുള്ള 33 വിവിധ ദേശീയ അസോസിയേഷനുകളിൽ നിന്ന് 228 താരങ്ങള്‍ (114 പുരുഷന്മാരും 114 വനിതകളും) ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും 27 വനിതാതാരങ്ങളും 21 പുരുഷ താരങ്ങളുമാണ് പങ്കെടുക്കുന്നത്.
അതേസമയം എന്‍ട്രികള്‍ പിന്‍വലിക്കാനുള്ള തിയതി എപ്രില്‍ 19 ആണ്. നറുക്കെടുപ്പ് 20ന് നടക്കും. അവസാന സീസണില്‍ ഡെന്‍മാര്‍ക്കിന്‍റെ വിക്ടർ അക്‌സെൽസെന്നും തായ്‌ലന്‍ഡിന്‍റെ രത്ചനോക്ക് ഇന്തനോണുമാണ് ചാമ്പ്യന്‍ പട്ടം നേടിയത്.