കേരളം

kerala

BWF World Tour Finals: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസ്‌: സിന്ധുവിന് രണ്ടാം ജയം; സെമിയില്‍

By

Published : Dec 2, 2021, 5:04 PM IST

PV Sindhu: വനിതകളുടെ സിംഗിള്‍സ്‌ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയം പിടിച്ചാണ് സിന്ധു സെമിയുറപ്പിച്ചത്.

Yvonne Li in  BWF World Tour Finals PV Sindhu into semi  BWF World Tour Finals  PV Sindhu  പിവി സിന്ധു-യിവോൺ ലി  ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസ്‌  പിവി സിന്ധു സെമിയില്‍
BWF World Tour Finals: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസ്‌: സിന്ധുവിന് രണ്ടാം ജയം; സെമിയില്‍

ബാലി: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ പിവി സിന്ധുവിന് സെമി. വനിതകളുടെ സിംഗിള്‍സ്‌ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയം പിടിച്ചാണ് സിന്ധു സെമിയുറപ്പിച്ചത്.

ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ താരം യിവോൺ ലിയെയാണ് സിന്ധു തറപറ്റിച്ചത്. വെറും 31 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ വിജയം. മത്സരത്തിലുടനീളം ഇന്ത്യന്‍ താരത്തിന് കാര്യമായ വെല്ലുവിളിയാവാന്‍ യിവോണിനായില്ല. സ്‌കോര്‍: 21-10, 21-13.

ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്കിന്‍റെ ലൈൻ ക്രിസ്റ്റഫേഴ്‌സണെയാണ് സിന്ധു കീഴടക്കിയത്. 38 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം മത്സരം പിടിച്ചത്. സ്‌കോര്‍: 21-14, 21-16.

also read:IPL: പണം ഒരു പ്രശ്‌നമല്ല; ചെന്നൈയിലുണ്ടാവുന്ന് മൊയിന്‍ അലിയുടെ വാക്ക്

അതേസമയം പുരുഷ സിംഗിള്‍സിന്‍റെ രണ്ടാം റൗണ്ടില്‍ തോല്‍വി വഴങ്ങിയ കിഡംബി ശ്രീകാന്തിന്‍റെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ അട്ടിമറിച്ചത്. സ്‌കോര്‍: 21-18, 21-7.

ABOUT THE AUTHOR

...view details